പ്രഖ്യാപനം മുതൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ് ടോക്സിക്. കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം യഷിന്റേതായി പുറത്തിറങ്ങുന്ന സിനിമ എന്നതിനാൽ തന്നെ സിനിമയുടെ മേൽ വലിയ ഹൈപ്പാണുള്ളത് .ഈ അടുത്ത് ഹോളിവുഡിലെ പ്രശസ്ത ആക്ഷൻ ഡയറക്ടർ ജെ ജെ പെറിടോക്‌സിക്കിൽ ജോയിൻ ചെയ്തത് വാർത്തകളിൽ ഇടം നേടിയിരുന്നു. 'യഷിനെ കാണുന്നതിന് ഞാൻ ഏറെ എക്സൈറ്റഡ് ആണ്. രാത്രി മുഴുവൻ എനിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞില്ല. ഇത് ഒരു ക്രേസി ആക്ഷൻ സ്റ്റഫായിരിക്കും. അദ്ദേഹം ഒരു ഗംഭീര നടനാണ്. എന്റെ സഹോദരൻ എന്ന് അദ്ദേഹത്തെ അഭിമാനത്തോടെ വിളിക്കും,' എന്നായിരുന്നു ജെ ജെ പെറി സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്യുന്നതിനായി മുംബൈ എയർപോർട്ടിൽ എത്തിയപ്പോൾ പറഞ്ഞത്.
advertisement
കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തിൽ നയൻതാരയും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.