TRENDING:

യാഷിന്റെ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' 2026 മാർച്ച് റിലീസ്; തിയതി പ്രഖ്യാപിച്ചു

Last Updated:

ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, മറ്റ് നിരവധി ഭാഷകളിൽ ചിത്രം മൊഴിമാറ്റം ചെയ്യപ്പെടും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത്, യാഷ് നായകനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ എന്റർടെയ്‌നറായ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' (Toxic: A Fairy Tale for the Grown-Ups) 2026 മാർച്ച് 19 ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. ടോക്‌സിക്കിന്റെ റിലീസ് കന്നഡ സിനിമയ്ക്ക് ഒരു പുതിയ അധ്യായമാകും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. കന്നഡയിലും ഇംഗ്ലീഷിലും ആശയങ്ങൾ രൂപപ്പെടുത്തി, എഴുതി, ചിത്രീകരിച്ച ഇന്ത്യൻ സിനിമാ പ്രോജക്റ്റ് എന്ന നിലയിൽ, ടോക്സിക് സംസ്കാരങ്ങളെയും ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര സിനിമാറ്റിക് അനുഭവം പ്രദാനം ചെയ്യാൻ ലക്ഷ്യമിടുന്നു.
ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്
ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്
advertisement

ഇന്ത്യൻ, അന്തർദേശീയ സിനിമകളിലെ ശ്രദ്ധേയരായ പ്രതിഭകളെ ഈ ചിത്രം ഒരുമിച്ച് കൊണ്ടുവരുന്നു. കൂടാതെ ചിത്രത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, മറ്റ് നിരവധി ഭാഷകളിൽ ചിത്രം മൊഴിമാറ്റം ചെയ്യപ്പെടും.

റിലീസ് തീയതി പ്രഖ്യാപനത്തോടൊപ്പം, യാഷിന്റെ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. തീജ്വാലകളിൽ നിന്ന് ഉണർന്ന്, കയ്യിലൊരു തോക്കുമേന്തി നടന്നു വരുന്ന യാഷിനെ ആക്ഷൻ പാക്ക്ഡ് പോസ്റ്ററിൽ കാണാം. പുകയിൽ പൊതിഞ്ഞ ഒരു നിഴൽ സിലൗറ്റ് നിഗൂഢതയുടെ അന്തരീക്ഷം തീർക്കുന്നു.

advertisement

ദേശീയ അവാർഡ്, സൺഡാൻസ് ഫിലിം ഫെസ്റ്റിവലിലെ ഗ്ലോബൽ ഫിലിം മേക്കിംഗ് അവാർഡ് തുടങ്ങിയ അംഗീകാരങ്ങളിലൂടെ, ഗീതു മോഹൻദാസ് ലോക സിനിമാ ഭൂപടത്തിൽ തന്റേതായ ഒരു സ്ഥാനം നേടിയിട്ടുണ്ട്.

കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും കീഴിൽ വെങ്കട്ട് കെ. നാരായണയും യാഷും സംയുക്തമായി നിർമ്മിച്ച ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ് 2026 മാർച്ച് 19 ന് തിയേറ്ററുകളിൽ എത്തും. പി.ആർ.ഒ. ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്- പ്രതീഷ് ശേഖർ.

advertisement

Summary: Yash movie Toxic a Fairytale for the grown-ups has found a date of release for March 2026. The Geetu Mohandas directorial is set for a release on March 19, 2025. Toxic is simultaneously been dubbed into Hindi, Telugu, Tamil and Malayalam among other languages

മലയാളം വാർത്തകൾ/ വാർത്ത/Film/
യാഷിന്റെ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' 2026 മാർച്ച് റിലീസ്; തിയതി പ്രഖ്യാപിച്ചു
Open in App
Home
Video
Impact Shorts
Web Stories