റോഡിന്റെ 17 കിലോമീറ്റർ ഭാഗമാണ് ആറുവരിയാക്കി ഉയർത്തുന്നത്. ഇവിടെ ആറ് ഇന്റർചേഞ്ച് നവീകരിക്കുന്നതോടെ മണിക്കൂറിൽ ഇതുവഴി 12,000 വാഹനങ്ങൾക്ക് കടന്നുപോകാനാകും. ഇപ്പോൾ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണത്തിന്റെ ഇരട്ടിയാണിത്.
also read: ഇറാനെതിരെ പുതിയ ഉപരോധങ്ങളുമായി അമേരിക്ക; ആയത്തുള്ള ഖമേനിക്ക് 'ധനകാര്യ' വിലക്ക്
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ്, എമിറേറ്റ്സ് റോഡ് എന്നീ ഹൈവേകളുമായി സുഗമമായി ദുബായ് - അലൈൻ റോഡിനെ ബന്ധിപ്പിക്കാൻ പുതിയ പദ്ധതിയിലൂടെ സാധിക്കും. കൂടാതെ എമിറേറ്റ്സ് റോഡിൽ നിന്ന് ഊദ് മേത്ത റോഡിലേക്കുള്ള യാത്രസമയവും പകുതിയാകും.
advertisement
മെയ്ദാൻ, ദുബായ് സിലിക്കൺ ഒയാസീസ്, ദുബായ് ലാൻഡ് റസിഡൻഷ്യൽ കോംപ്ലക്സ്, ലിവാന്‍, ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ട് തുടങ്ങിയ പ്രദേശങ്ങൾക്കും ഈ റോഡ് ഏറെ ഗുണകരമാണെന്നാണ് വിലയിരുത്തൽ.
രണ്ട് ഘട്ടങ്ങളിലായിട്ടാണ് നിർമാണം. 130 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ആദ്യഘട്ടത്തിൽ എമിറേറ്റ്സ് റോഡിലേക്കുള്ള ഇന്റര്‍ചേഞ്ചും മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള ഇന്‌റർചേഞ്ചുമാണ് ആദ്യം നവീകരിക്കുന്നത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ ജംക്ഷനിൽ നാല് ദിശകളിലേക്കും റാംപുകളും ആദ്യഘട്ടത്തിൽ നിർമിക്കും.
748 ദശലക്ഷം ദിർഹം ചെലവ് വരുന്നതാണ് രണ്ടാം ഘട്ടത്തിലെ നിർമാണം. മുഹമ്മദ് ബിൻ സായിദ് റോഡിലെ ഇൻറർചേഞ്ച് മുതൽ ബു കദ്ര, റാസൽഖോർ എന്നിവിടങ്ങളിലേക്കുള്ള പാതവരെയുള്ള പത്ത് കിലോമീറ്റർ വികസിപ്പിക്കും. അടുത്ത വർഷം നിർമാണം പൂർത്തിയാക്കും.
