ഹസിന്‍ തനിക്കൊപ്പം സെല്‍ഫി എടുക്കുന്നതിന്റെ ചിത്രം രാഹുല്‍ ഗാന്ധി തന്റെ ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കുവച്ചിട്ടുണ്ട്. രാഹുലുമൊത്ത് ഹസിന്‍ സെല്‍ഫി എടുക്കുന്ന ചിത്രം പിറ്റേദിവസം പത്രങ്ങളിലും അച്ചടിച്ചു വന്നിരുന്നു. ഇതോടെ രാഹുലിനൊപ്പമുള്ള പെണ്‍കുട്ടി ആരെന്ന അന്വേഷണവും ചിലര്‍ തുടങ്ങി. സെല്‍ഫി എടുത്തത് സ്വദേശിയായ ഏതോ പെണ്‍കുട്ടിയാണെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. എന്നാല്‍ ചിത്രത്തിലുള്ളത് കാസര്‍കോട്ടുകാരിയായ ഹസിന്‍ ആണെന്ന് പിന്നീടാണ് വ്യക്തമായത്.
advertisement
വ്യാഴാഴ്ച വൈകിട്ട് ദുബായ് വിമാനത്താവളത്തില്‍ വച്ചാണ് ഹസിന്‍ രാഹുലിനെ കണ്ടത്. ദുബായില്‍ എവര്‍ഗ്രീന്‍ ഈവന്റ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഹസിന്‍ അബ്ദുള്ള. ഏതായാലും രാഹുല്‍ തന്നെ ഈ ചിത്രം സമീഹമാധ്യമങ്ങളില്‍ പങ്കുവച്ചടതോടെ ദുബായിയിലെ താരമായിരിക്കുകയാണ് ഹസിന്‍.
Also Read പ്രവർത്തകർക്ക് ആവേശമായി രാഹുല്‍ ഗാന്ധി യുഎഇയിൽ