മറ്റൊരാളുടെ ഔദ്യോഗിക രേഖകള്‍ ദുരുപയോഗം ചെയ്തതിനും ആള്‍മാറാട്ടം നടത്തിയതിനും 45കാരനായ പ്രതിക്കെതിരെ കേസെടുത്തു. പ്രതി ഉപയോഗിച്ച ഡ്രൈവിങ് ലൈസന്‍സ് ജിസിസി രാജ്യങ്ങളിലൊന്നില്‍ നിന്നുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റേതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2016ല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ലൈസന്‍സ് നഷ്ടപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ട്രാഫിക് നിയമം ലംഘിച്ചതിനെ തുടര്‍ന്ന് പ്രതിയോട് വാഹനത്തിന്റെ രേഖകള്‍ നല്‍കാന്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ സുഹൃത്തിന്റേതാണെന്ന് പ്രതി പറഞ്ഞു. തുടര്‍ന്ന് വാഹനം പിടിച്ചെടുക്കുകയയായിരുന്നു. വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് ഒരു പെട്ടിയില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തിയത്.
advertisement
ഡ്രൈവിങ് ലൈസന്‍സില്‍ യഥാര്‍ഥ പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു പ്രതിയുടെ വാദം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ലൈസന്‍സാണ് ഉപയോഗിക്കുന്നതെന്ന് പ്രതി മറച്ചുവെച്ചതായി പൊലീസ് കണ്ടെത്തി.