TRENDING:

യുഎഇയിൽ വിസിറ്റ് വിസയിൽ എത്തുന്ന ഡോക്ടർമാർ അറിയാൻ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: ഡോക്ടർമാർക്ക് കൂടുതൽ അവസരങ്ങളുമായി ദുബായ്. വിസിറ്റിങിൽ എത്തുന്ന ഡോക്ടർമാർക്ക് രണ്ടുവർഷത്തെ വിസയും പുതിയ ലൈസൻസും അനുവദിക്കും. ദുബായ് ഹെൽത്ത് കെയർ സിറ്റി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇതനുസരിച്ച് ദുബായ് ഹെൽത്ത് കെയർ സിറ്റിയിലെ മൂന്നു ക്ലിനിക്കുകളിൽ വരെ ഡോക്ടർമാർക്ക് ജോലി ചെയ്യാനാകും. ജനുവരി 20 മുതലാണ് ഇത് നടപ്പിലാക്കുന്നത്. ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.
advertisement

ദുബായ് ഹെൽത്ത് കെയർ സിറ്റിയിൽ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസൻസിനായി സ്വന്തം രാജ്യത്തിന് ആപേക്ഷിക്കണം. നിലവിൽ വിസിറ്റിങിൽ എത്തുന്ന ഡോക്ടർമാർക്ക് പരമാവധി ആറുമാസം വരെ മാത്രമെ ദുബായിൽ നിൽക്കാനാകൂ. പ്രാക്ടീസ് ചെയ്യുന്നതിന് നൽകുന്ന ലൈസൻസിന് മൂന്നുമാസം വരെയാണ് നിലവിലെ കാലാവധി. പരമാവധി മൂന്നുമാസം കൂടി മാത്രമെ ഇത് നീട്ടി നൽകാറുള്ളു. എന്നാൽ പുതിയ വ്യവസ്ഥ അനുസരിച്ച് രണ്ടുവർഷം വരെയുള്ള ലൈസൻസാണ് ഡോക്ടർമാർക്കായി നൽകുക. പ്രധാനമായും ഫിസിഷ്യൻ, ഡെന്‍റിസ്റ്റ് വിഭാഗങ്ങളിലുള്ളവർക്കാണ് ദുബായിൽ കൂടുതൽ അവസരമുള്ളത്.

advertisement

60 വയസിന് മുകളിൽ ഇനി റിക്രൂട്ട്മെന്റില്ല: സൗദിയിൽ പുതിയ വ്യവസ്ഥ

യുഎഇയിലെ ആരോഗ്യരംഗത്ത് പുതിയ പദ്ധതി അടുത്തിടെ ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്‍റുമായ ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്ക്തൂം ഉദ്ഘാടനം ചെയ്തിരുന്നു. മികച്ച ആരോഗ്യപരിപാലനത്തിലൂടെ രാജ്യത്തെ ആയുർദൈർഘ്യം വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായാണ് വിദേശ ഡോക്ടർമാക്ക് രണ്ടുവർഷത്തെ ലൈസൻസ് അനുവദിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇയിൽ വിസിറ്റ് വിസയിൽ എത്തുന്ന ഡോക്ടർമാർ അറിയാൻ