TRENDING:

നോട്ടുനിരോധനം: 50 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായതായി റിപ്പോർട്ട്

Last Updated:

2016ന് ശേഷം തൊഴിലില്ലായ്മ ഏറ്റവും മോശപ്പെട്ട നിലയിൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗളൂരു: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2018ൽ ആറ് ശതമാനം എന്ന ഉയര്‍ന്ന നിലയിലെന്ന് പഠനറിപ്പോർട്ട്. 2016ലെ നോട്ടുനിരോധനത്തിന് ശേഷം 50 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായെന്നും ബംഗളൂരുവിലെ അസിം പ്രേംജി സർവകലാശാലയിലെ സെന്റർ ഫോർ സസ്റ്റെയ്നബിൾ എംപ്ലോയ്മെന്റ് നടത്തിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ പത്ത് വർഷമായി ഉയരുകയാണ്. 2016ന് ശേഷം ഇത് ഏറ്റവും മോശപ്പെട്ട നിലയിലെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement

'സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ 2019' എന്ന പേരിലുള്ള റിപ്പോർട്ടിൽ 20നും 24നും ഇടയ്ക്ക് പ്രായമുള്ളവരിൽ തൊഴിൽ ഇല്ലായ്മ നിരക്ക് രൂക്ഷമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്ത്രീകളുടെ കാര്യത്തിൽ തൊഴിൽ നഷ്ടം വളരെ ഉയർന്ന തോതിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. നോട്ട് നിരോധനം തൊഴിൽ കുറയാൻ കാരണമായോ ഇല്ലയോ എന്നതിനേക്കാൾ ആ നീക്കം ആശങ്കയുണ്ടാക്കിയെന്നും ഉടൻതന്നെ നയപരമായ ഇടപെടൽ ഉണ്ടാകേണ്ടതാണെന്നും റിപ്പോർട്ട് പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട് പ്രതിപക്ഷം ആയുധമാക്കും.

advertisement

തൊഴിലില്ലായ്മ നിരക്ക് 1999നും 2011നും ഇടയ്ക്ക് 2-3 ശതമാനമായിരുന്നു. 2015ൽ ഇത് അഞ്ച് ശതമാനമായി ഉയർന്നു. 2018ൽ ഇത് ആറ് ശതമാനമായി. ഉയർന്ന വിദ്യാഭ്യാസമുള്ളവരും യുവാക്കളും തൊഴിലില്ലാത്തവരുടെ ഗണത്തിൽപ്പെട്ടു. 2017–18 വർഷത്തിലെ തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തെ ഏറ്റവും ഉയർന്നതാണെന്ന കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട് ഈ വർഷമാദ്യം ചോർന്നിരുന്നു. 2017 ജൂലൈ – 2018 ജൂൺ കാലയളവിൽ നാഷണൽ സാംപിൾ സർവേ ഓഫീസിന്റെ പീരിയോഡിക് ലേബർ ഫോഴ്സ് സർവേയുടെ റിപ്പോർട്ടിൽ 6.1 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
നോട്ടുനിരോധനം: 50 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായതായി റിപ്പോർട്ട്