Also Read-ഉത്തര്‍പ്രദേശ് മദ്യദുരന്തം: 90 മരണം; 30 പേര്‍ പിടിയില്‍
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തേയിലത്തോട്ടത്തിലെ തൊഴിലാളികൾ മദ്യം കഴിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. നാല് സ്ത്രീകളാണ് ആദ്യം മരിച്ചത്. പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തേയിലത്തോട്ടത്തിന് സമീപം പ്രവർത്തിക്കുന്ന പ്രാദേശിക മദ്യ നിര്‍മ്മാണ ഫാക്ടറി ഉടമകളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജമദ്യം എത്തിച്ച കൂടുതൽ പേർക്കായി തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.
പത്ത് മുതൽ ഇരുപത് വരെ രൂപയ്ക്കാണ് മേഖലയിൽ മദ്യം വിറ്റതെന്നാണ് പറയപ്പെടുന്നത്. ദുരന്തത്തെ തുടർന്ന് സൽമാറയിലെ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം തന്നെ നടത്തുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നുമാണ് ഗൊലഘട്ട് ഡെപ്യൂട്ടി കമ്മീഷണർ ധിരൻ ഹസാരിക അറിയിച്ചിരിക്കുന്നത്.
advertisement