തമിഴ്നാട്ടിലെ കാരൂരിലെ ഉൾഗ്രാമത്തിൽ നിന്നുമാണ് ആരുമറിയാതെ വീടുവിട്ടിറങ്ങിയ മൂന്ന് പെൺകുട്ടികള്‍ വീടുവിട്ടിറങ്ങിയത്. എന്നാൽ പിന്നീട് പെൺകുട്ടികളെ തിരച്ചിലിനൊടുവിൽ റെയിൽവേ സ്റ്റേഷനിൽനിന്നും കണ്ടെത്തി. ഒരു മാസം മുമ്പാണ് കൊറിയയിലേക്ക് പോകാൻ പെൺകുട്ടികൾ പദ്ധതിയിട്ടത്. ചെലവുകൾക്കെല്ലാം 14,000 രൂപയും എട്ടാം ക്ലാസ് വിദ്യാർഥിനികളുടെ കൈയിലുണ്ടായിരുന്നു.
Also read-BTS ലെ ബാക്കി താരങ്ങളും സൈനിക സേവനത്തിലേക്ക്; തിരിച്ചുവരവിനായി കാത്തിരിക്കുമെന്ന് ആർമി
13വയസ്സുള്ള മൂന്നു പെൺകുട്ടികളാണ് ദക്ഷിണ കൊറിയയിലേക്ക് പോകാൻ ഇറങ്ങിത്തിരിച്ചത്. വ്യാഴാഴ്ച രാവിലെ സ്കൂളിലേക്കെന്നും പറഞ്ഞ് വീട്ടിൽനിന്നും ഇറങ്ങുകയായിരുന്നു. സ്കൂളിലെത്തിയില്ലെന്ന് അധ്യാപകർ രക്ഷിതാക്കളെ അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. രണ്ട് പൊലീസ് സംഘമാണ് അന്വേഷണത്തിന് ഇറങ്ങിയത്. തുടർന്ന് വെല്ലൂർ കട്പാടി റെയിൽവേ സ്റ്റേഷനിൽനിന്ന് പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു.
advertisement
ബസിൽ മൂവർ സംഘം ഇറോഡ് എത്തി. ഇറോഡ് നിന്നും ട്രെയിനിൽ ചെന്നൈയിലെത്തി. ഒരുദിവസം 1200 രൂപ വാടകയിൽ ഹോട്ടലിൽ താമസിച്ചു. തുടർന്ന് ആന്ധ്രയിലെ വിശാഖപട്ടണത്ത് എത്തി അവിടെനിന്നും ദക്ഷിണ കൊറിയയിലേക്ക് കപ്പൽ കയറാനായിരുന്നു പദ്ധതി. കട്പാടി റെയിൽവേ സ്റ്റേഷനിലെത്തിയെങ്കിലും ട്രെയിൻ പോയതോടെ അവിടെ തന്നെ നിന്നു. സംശയം തോന്നിയ റെയിൽവേ പൊലീസ് കുട്ടികളെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന്, വെല്ലൂർ ജില്ല ബാലക്ഷേമ സമിതിക്ക് കൈമാറി.