TRENDING:

വിമാനത്തിന്റെ കോക്പീറ്റിൽ മദ്യപിച്ച് കയറിക്കൂടി; പൈലറ്റിനെ മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു

Last Updated:

യാത്ര തുടങ്ങുന്നതിന് മുമ്പ് മദ്യപിച്ചിട്ടുണ്ടോ എന്ന്‌ പരിശോധന നടത്തിയപ്പോഴാണ് പൈലറ്റ് കുടുങ്ങിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഡ്യൂട്ടിയില്ലല്ലാതിരുന്നിട്ടും വിമാനത്തില്‍ അധികജീവനക്കാരനായി കയറിക്കൂടിയ പൈലറ്റിനെ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ എയര്‍ ഇന്ത്യ മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ചയാണ് സംഭവം. ബെംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ സീറ്റ് ഒഴിവില്ലാത്തതിനെ തുടര്‍ന്ന്‌ അധിക ജീവനക്കാരനായി യാത്ര ചെയ്യാന്‍ ഇയാള്‍ അനുവാദം തേടുകയായിരുന്നു. സീറ്റ് ഒഴിവില്ലാത്തതിനാല്‍ കോക്പിറ്റില്‍ ഇരുന്ന് യാത്ര അനുവദിക്കണമെന്നാണ് ഇയാള്‍ വിമാന ജീവനക്കാരോട് ആവശ്യപ്പെട്ടത്‌.
advertisement

യാത്ര തുടങ്ങുന്നതിന് മുമ്പ് മദ്യപിച്ചിട്ടുണ്ടോ എന്ന്‌ പരിശോധന നടത്തിയപ്പോഴാണ് പൈലറ്റ് കുടുങ്ങിയത്. ഇതോടെ പൈലറ്റിന് യാത്ര നിഷേധിച്ചു. ജീവനക്കാരനെന്ന നിലയില്‍ മദ്യപിച്ച് യാത്ര ചെയ്തു എന്ന കുറ്റത്തിന് മൂന്ന് മാസത്തേക്ക് വിമാനം പറത്തുന്നതില്‍ നിന്ന് വിലക്കിയതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. മദ്യപിച്ച് വിമാനം പറത്താന്‍ മുതിര്‍ന്നാല്‍ പൈലറ്റുമാരെ മൂന്നു മാസം ജോലിയില്‍ നിന്ന് വിലക്കണമെന്നാണ് ചട്ടം. വീണ്ടും ആവര്‍ത്തിച്ചാല്‍ വിലക്ക് മൂന്ന് വര്‍ഷത്തേക്കാണ്. മൂന്നാമതും ആവര്‍ത്തിച്ചാല്‍ ഫ്‌ളയിങ് ലൈസന്‍സ് റദ്ദാക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
വിമാനത്തിന്റെ കോക്പീറ്റിൽ മദ്യപിച്ച് കയറിക്കൂടി; പൈലറ്റിനെ മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു