സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ മുഖമായിരുന്ന അജിത് ജോഗി പാര്‍ട്ടി വിട്ടപ്പോഴും 90 നിയമസഭാ സീറ്റില്‍ 68ലും വിജയിക്കാന്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ബാഗേല്‍ ആയിരുന്നു. ബാഗേലിനു പുറമെ റ്റി.എസ് സിംഗ് ദിയോ, താമ്രധ്വജ് സാഹു, ചരണ്‍ ദാസ് മഹന്ദ് എന്നിവരെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.
Also Read ബിജെപിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത് 'അജിത് ജോഗി'
പടാനില്‍ നിന്നുള്ള നിയമസഭാംഗമാണ് ബാഗേല്‍. 2003 മുതല്‍ 2008 വരെ പ്രതിപക്ഷ ഉപനേതാവായിരുന്ന ബാഗേല്‍ 2014-ല്‍ ആണ് പി.സി.സി അധ്യക്ഷനായി നിയമിതനാകുന്നത്.
advertisement
Also Read നേതാക്കളുടെ ഫോട്ടോ ട്വീറ്റ് ചെയ്ത് രാഹുല്‍; ഛത്തീസ്ഗഡ് മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം
ഛത്തീസ്ഗഡ് മധ്യപ്രദേശിന്റെ ഭാഗമായിരുന്ന കാലത്ത് ദിഗ്വിജയ്സിംഗ് സര്‍ക്കാരിലും പിന്നീട് അധികാരത്തിലെത്തിയ അജിത് ജോഗിയുടെ മന്ത്രിസഭയിലും ഭൂപേഷ് അംഗമായിട്ടുണ്ട്. 2013ലെ മാവോയിസ്റ്റ് ആക്രമണത്തില്‍ പാര്‍ട്ടിയിലെ നേതൃനിര ഒന്നടങ്കം കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഭൂപേഷ് ബാഗേല്‍ പാര്‍ട്ടിയുടെ പ്രധാന നേതാവായി ഉയര്‍ത്തപ്പെട്ടത്.
