TRENDING:

തെലങ്കാനയിൽ അധികാരമുറപ്പിക്കണം; കേരളത്തിലും ആന്ധ്രയിലും ശക്തിപ്പെടുത്തണം: ലക്ഷ്യം വ്യക്തമാക്കി അമിത്ഷാ

Last Updated:

തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തുമെന്നും ക്ഷേമ പദ്ധതികളിലൂടെ തെലങ്കാനയിൽ വികസനം കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നതായും അമിത്ഷാ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വെങ്കടേഷ്
advertisement

ഹൈദരാബാദ്: ജനവിധി നേടിക്കൊണ്ട് തെലങ്കാനയിൽ വിജയം ഉറപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് പാർട്ടി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്ഷാ. ശനിയാഴ്ചയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തെലങ്കാനയില്‍ അംഗത്വം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

ഭാവിയിൽ 18 ലക്ഷം എന്നതിൽ നിന്ന് 20 ലക്ഷമായി അംഗ സംഖ്യ ഉയർത്തണമെന്ന് ഷാ പറഞ്ഞു. ഇതിനു വേണ്ടി സംസ്ഥാന പാര്‍ട്ടി നേതൃത്വം ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഷാ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ നിന്ന് 20 ശതമാനം വോട്ട് നേടാനായെന്നും അമിത്ഷാ പറഞ്ഞു.

advertisement

also read: മയക്കുമരുന്ന് നൽകി അധ്യാപികയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനു ശേഷം ആദ്യമായി തെലങ്കാനയിലെത്തിയതായിരുന്നു ഷാ. തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തുമെന്നും ക്ഷേമ പദ്ധതികളിലൂടെ തെലങ്കാനയിൽ വികസനം കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നതായും അമിത്ഷാ.

തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാത്ത കോൺഗ്രസിനെ അമിത് ഷാ വിമർശിച്ചു. എ മുതൽ ഇസെഡ് വരെയുള്ള അക്ഷരങ്ങൾ പിന്നിൽ വരുന്ന തരത്തിൽ കോൺഗ്രസ് പലതായി വിഭജിക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. കുടുംബ വാഴ്ചയാണ് കോൺഗ്രസിന്റെ പരാജയത്തിന് കാരണമെന്നും എന്നാൽ ബിജെപിക്ക് വ്യക്തമായ ആദർശമുണ്ടെന്നും ഷാ പറഞ്ഞു.

advertisement

തെലങ്കാനയിൽ അധികാരം ഉറപ്പിക്കുമെന്ന് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കേരളത്തിലും അന്ധ്രയിലും ബിജെപി ശക്തിപ്പെടുമെന്നും ഷാ പറഞ്ഞു. നേരത്തെ ബിജെപി കർണാടക ഭരിച്ചിരുന്നു. ഇപ്പോൾ അധികാരത്തിലെത്താൻ വളരെ കുറച്ച് സീറ്റുകൾ മാത്രമാണ് ആവശ്യം- ഷാ വ്യക്തമാക്കി. കോൺഗ്രസ് , ജെഡിഎസ് എംഎൽഎമാർ രാജിവെച്ചതിന് പിന്നാലെ കർണാടകയിൽ ഭരണ പ്രതിസന്ധി ഉണ്ടായ സാഹചര്യത്തിലാണ് അമിത്ഷായുടെ പ്രതികരണം.

ആദിവാസി വഭാഗത്തിൽ നിന്നുള്ള സോനി ബായ് നായകിന് അമിത് ഷാ ബിജെപി അംഗത്വം വിതരണം ചെയ്തു. ഇതിനു ശേഷം മുൻ മുഖ്യമന്ത്രി നദെന്ദ്ല ഭാസ്കര റാവു, തെലുഗു ദേശം പാർട്ടി നേതാവ് പെഡ്ഡി റെഡ്ഡി ഉൾപ്പെടെ നിരവധി പേരും ബിജെപിയിൽ ചേർന്നു. ഷംഷാബാദിലെ കെഎൽസിസി ഹാളിലാണ് ചടങ്ങുകൾ നടന്നത്.

advertisement

അധികാരത്തിലെത്തിയാൽ സെപ്തംസബർ 17ന് തെലങ്കാന ലിബറേഷൻ ദിനം ആചരിക്കുമെന്ന് വാഗ്ദാനം നൽകി നിറവേറ്റാത്ത ടിആർഎസ് നേതൃത്വത്തെ ഷാ വിമർശിച്ചു. മുസ്ലിം വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്നും സഖ്യ കക്ഷിയായ എംഐഎമ്മിന്റെ പിന്തുണ നഷ്ടപ്പെടുമെന്നും ഭയന്നാണ് വാഗ്ദാനം നിറവേറ്റാത്തതെന്ന് ഷാ വിമര്‍ശിച്ചു. ബിജെപി എല്ലാവർക്കും പ്രാധാന്യം നൽകുന്നുണ്ടെന്നും സമൂഹത്തിന്റെ ക്ഷേമത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഷാ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/
തെലങ്കാനയിൽ അധികാരമുറപ്പിക്കണം; കേരളത്തിലും ആന്ധ്രയിലും ശക്തിപ്പെടുത്തണം: ലക്ഷ്യം വ്യക്തമാക്കി അമിത്ഷാ