TRENDING:

യുദ്ധമുഖത്ത് ഇറങ്ങാൻ വനിതാ സൈനികർ പ്രാപ്തരല്ലെന്ന് കരസേന മേധാവി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
NEWS 18 EXCLUSIVE- ശ്രേയ ധൗണ്ടിയാൽ
advertisement

ന്യൂഡൽഹി: യുദ്ധമുഖത്ത് മുന്നണിപ്പോരാളികളായി ഇറങ്ങാൻ വനിതാ സൈനികർ പ്രാപ്തരല്ലെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. സ്ത്രീകൾ കുഞ്ഞുങ്ങളെ വളർത്തേണ്ട ഉത്തരവാദിത്തമുള്ളതിനാലാണിതെന്നും ബിപിൻ റാവത്ത് വിശദീകരിച്ചു. ന്യൂസ് 18ന് നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗ്രാമങ്ങളിൽനിന്ന് എത്തുന്നവരാണ് ഇന്ത്യൻ സേനയിൽ കൂടുതലുള്ളത്. അവർ തങ്ങളുടെ ഉദ്യോഗസ്ഥയായി ഒരു വനിത വരുന്നത് അംഗീകരിക്കില്ലെന്നും ജനറൽ റാവത്ത് പറയുന്നു. കമാൻഡിങ് ഓഫീസറായി വരുന്ന സ്ത്രീകൾക്ക് പ്രസവാവധി നൽകുന്നത് പ്രായോഗികമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്‍റെ യൂണിറ്റിന് വിട്ട് ആറുമാസത്തോളം ഒരു കമാൻഡിങ് ഓഫീസർക്ക് മാറിനിൽക്കാനാകാത്തതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു.

advertisement

അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങൾ

സ്ത്രീ സൈനികരെ യുദ്ധമുഖത്ത് അണിനിരത്തുന്നതിനെക്കുറിച്ച്...

സേനയിൽ വനിതകൾ എഞ്ചിനീയർമാരായുണ്ട്. വ്യോമസേനയിൽ വനിതകൾ ആയുധങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ യുദ്ധമുഖത്ത് സ്ത്രീ സൈനികരെ വിന്യസിച്ചിട്ടില്ല. എന്തെന്നാൽ കശ്മീരിലേത് പോലെ നിഴൽയുദ്ധമാണ് ഇപ്പോൾ അതിർത്തിയിൽ നടക്കുന്നത്.

ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗേൽ മുഖ്യമന്ത്രിയാകും

ഒരു കമ്പനിയിൽ ഒരു ഓഫീസർ മാത്രമാണ് ഉണ്ടാകാറുള്ളത്. അത് സ്ത്രീ ആണെങ്കിൽ... ഒരു ഓപ്പറേഷൻ നയിക്കേണ്ടത് ഈ ഓഫീസറാണ്. പലപ്പോഴും ഭീകരരുമായി ഏറ്റുമുട്ടേണ്ടിവരും. ശക്തമായ വെടിവെപ്പുണ്ടാകും. കമാൻഡിങ് ഓഫീസർ വീരമൃത്യൂ വരിച്ചേക്കാം.

advertisement

ഏഴ്-എട്ട് വർഷം മുമ്പാണ് ഇന്ത്യൻ സേനയിൽ ഒരു വനിതാ ഓഫീസർ മരിക്കുന്നത്. രണ്ട് വയസുള്ള ഒരു കുട്ടിയുണ്ടായിരുന്നു അവർക്ക്. കുട്ടിയെ അവരുടെ മാതാപിതാക്കളാണ് പിന്നീട് വളർത്തിയത്. ഇത്തരമൊരു സാഹചര്യമുള്ളതിനാൽ വനിതാ സൈനികരെ യുദ്ധമുഖത്ത് ഇറക്കാൻ പര്യാപ്തമാണോയെന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു...

വനിതകൾ യുദ്ധവിമാനം ഓടിക്കുന്നു, പക്ഷേ ടാങ്കറുകൾ ഓടിക്കുന്നില്ല...

കുട്ടികളുള്ള സ്ത്രീകൾ മരിക്കുന്നില്ലെന്ന് ഞാൻ പറയുന്നില്ല. അപകടത്തിൽ മരണപ്പെട്ടേക്കാം. പക്ഷേ യുദ്ധമുഖത്ത് അങ്ങനെ സംഭവിക്കുമ്പോൾ, അവരുടെ മൃതദേഹം തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന വൈകാരികനിമിഷങ്ങൾ നേരിടാൻ നമ്മുടെ രാജ്യം പര്യാപ്തമല്ലെന്നാണ് ഞാൻ ചിന്തിക്കുന്നത്.

advertisement

രണ്ടാമതായി യുദ്ധമുഖത്ത് ഒരു സ്ത്രീ ഓഫീസറും മറ്റ് പട്ടാളക്കാരുമുള്ളപ്പോൾ എന്ത് തന്നെയും സംഭവിച്ചേക്കാം. സ്ത്രീ ഓഫീസർ കമാൻഡർ ആയതിനാൽ അവർക്ക് എന്ത് ചെയ്യാനും അധികാരമുണ്ട്. ഓപ്പറേഷനുമായി മുന്നോട്ട് പോകാൻ അവർക്ക് ഉത്തരവിടാം. എന്നാൽ നമ്മുടെ സേനയിൽ കൂടുതൽപേരും ഗ്രാമങ്ങളിൽനിന്ന് വരുന്നവരാണ്. അവർക്ക് ഒരു സ്ത്രീയുടെ നേതൃത്വം അംഗീകരിക്കാനായെന്ന് വരില്ല. ഇതിന് കൂടുതൽ സമയം വേണം.

ഇക്കാര്യത്തിൽ പാശ്ചാത്യ രാജ്യങ്ങളെ അനുകരിക്കാനുള്ള ശ്രമത്തിലാണ് നമ്മൾ. അമേരിക്കയിലേത് പോലെ നാല് സ്ത്രീകളെയും 10 പുരുഷൻമാരെയും ഉൾപ്പെടുത്തി യൂണിറ്റുകൾ രൂപികരിച്ചിട്ടുണ്ട്. ഇതുകാരണം ഓരോ 3-4 മണിക്കൂറിനിടയിലും ഒരു മണിക്കൂർ ഇടവേള നൽകാനാകും. ഇത്തരത്തിൽ വനിതാ സൈനികരുടെ ജോലി കൂടുതൽ ലഘൂകരിക്കുന്ന തരത്തിലാണ് ക്രമീകരിക്കുന്നത്. ജോലിക്കിടയിൽ വസ്ത്രം മാറുന്നതിനും മറ്റുമുള്ള ക്രമീകരണം സ്ത്രീ സൈനികർക്കായി ഒരുക്കിയിട്ടുമുണ്ട്.

advertisement

ഡൽഹിയിൽവെച്ച് പോലും സേനയിലെ വനിതാ ഉദ്യോഗസ്ഥർ ചില പരാതികൾ എന്നോട് പറഞ്ഞിട്ടുണ്ട്. ജോലി സമയം പുരുഷൻമാരായ സഹപ്രവർത്തകർ തുറിച്ചുനോക്കാറുണ്ടത്രെ. ഒരു വനിതാ ഉദ്യോഗസ്ഥർക്ക് ചുറ്റും നൂറോളം പുരുഷ പട്ടാളക്കാർ ഉണ്ടാകും. ഈ ഘട്ടത്തിലാണ് ഇത്തരം പരാതികൾ ഉയരുന്നത്.

യുദ്ധമുഖത്ത് വനിതാ സൈനികൾ പാടില്ലെന്നാണോ പറയുന്നത്?

ഞാൻ തയ്യാറാണ്. പക്ഷെ, നമ്മുടെ സേന അതിന് സജ്ജമായിട്ടില്ല. ഉദാഹരണത്തിന് ഒരു യൂണിറ്റിനെ നയിക്കുന്നത് വനിതാ ഓഫീസറാണെന്ന് ഇരിക്കട്ടെ. അവർ പ്രസവാവധിയുമായി പോയാൽ എന്ത് ചെയ്യും? ഒരു സാഹചര്യത്തിലും വനിതാ ഓഫീസർക്ക് ആറുമാസത്തിലധികം യൂണിറ്റിന് വിട്ടുനിൽക്കാനാകില്ല. എന്നാൽ പ്രസവാവധി നൽകാനാകില്ലെന്ന് എനിക്ക് പറയാനാകുമോ? എങ്കിൽ അത് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എത്ര വലുതിയാരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
യുദ്ധമുഖത്ത് ഇറങ്ങാൻ വനിതാ സൈനികർ പ്രാപ്തരല്ലെന്ന് കരസേന മേധാവി