TRENDING:

ലോക്സഭയിൽ കോൺഗ്രസിന്‍റെ കക്ഷി നേതാവ്; ആരാണ് ഈ അധിർ രഞ്ജൻ ചൗധരി?

Last Updated:

മുഖ്യമന്ത്രി മമത ബാനർജിയുടെ കടുത്ത വിമർശകൻ കൂടിയായ അധിർ രഞ്ജൻ ചൗധരിയെക്കുറിച്ച് കൂടുതൽ അറിയാം... എങ്ങനെ അദ്ദേഹം ഈ സ്ഥാനത്ത് എത്തിയെന്നും...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: പശ്ചിമ ബംഗാളില്‍ നിന്നുള്ള അധിർ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസിന്‍റെ ലോക്സഭാ കക്ഷി നേതാവാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണിത്. ഇത് അഞ്ചാം തവണയാണ് അധിർ രഞ്ജൻ ചൗധരി ലോക്സഭയിലെത്തുന്നത്.
advertisement

ബെഗാളിലെ മുൻ പിസിസി അധ്യക്ഷനായ അധിര്‍രഞ്ജന്‍ ചൗധരി 1999 മുതൽ ബെരാംപൂരിൽ നിന്നുള്ള ലോക്സഭാംഗമാണ്. രണ്ടാം യുപിഎ സർക്കാരിൽ റെയിൽവേ സഹമന്ത്രിയായിരുന്നു. ബംഗാൾ രാഷ്ട്രീയത്തിൽ കോൺഗ്രസിന്‍റെ ഉറച്ച ശബ്ദമാണ് അധിർ രഞ്ജൻ ചൗധരി. മുഖ്യമന്ത്രി മമത ബാനർജിയുടെ കടുത്ത വിമർശകൻ കൂടിയാണ് ഇദ്ദേഹം. കോൺഗ്രസ് നേതൃത്വവുമായുള്ള അടുത്ത ബന്ധവും ഭാഷ കൈകാര്യം ചെയ്യുന്നതിലെ പ്രാവീണ്യവുമാണ് അധിർ രഞ്ജൻ ചൗധരിയെ പുതിയ സ്ഥാനത്തിനായി പരിഗണിക്കാനുള്ള മുഖ്യ കാരണം.

രാജ്മോഹൻ ഉണ്ണിത്താന്റെ വിജയം; അവകാശവാദത്തെ ചൊല്ലി കാസർഗോഡ് ഡിസിസിയിൽ പോര്

advertisement

ഏഴുതവണ ലോക്സഭയിലെത്തിയ കൊടിക്കുന്നിൽ സുരേഷിനാണ് സീനിയോറിറ്റിയെങ്കിലും ഭാഷ പ്രയോഗിക്കുന്നതിലെ കഴിവാണ് അധിർ രഞ്ജന് മേൽക്കൈ നൽകിയത്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കും. കൂടാതെ മറ്റു സംസ്ഥാനങ്ങളിലെ നേതാക്കളുമായി ഊഷ്മള ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് അധിർ രഞ്ജൻ.

കൊടിക്കുന്നിൽ സുരേഷിനെ ചീഫ് വിപ്പാക്കാനും കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷം ലോക്സഭാ സ്പീക്കർ സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന വാർത്തകള്‍ക്കിടയില്‍ സോണിയ ഗാന്ധി പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചു. സഭയില്‍ ബി ജെ പിക്കെതിരെ സ്വീകരിക്കേണ്ട നിലപാടുകള്‍, പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങൾ യോഗത്തില്‍ ചർച്ചയാകും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
ലോക്സഭയിൽ കോൺഗ്രസിന്‍റെ കക്ഷി നേതാവ്; ആരാണ് ഈ അധിർ രഞ്ജൻ ചൗധരി?