TRENDING:

'കോൺഗ്രസ് ബന്ധം' തീരുമാനിക്കാൻ CPM പോളിറ്റ് ബ്യൂറോ യോഗം ഇന്ന്

Last Updated:

പശ്ചിമ ബംഗാളിൽ കോൺഗ്രസുമായുള്ള തെരഞ്ഞെടുപ്പ് ധാരണ സംബന്ധിച്ച് യോഗം തീരുമാനമെടുക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: സി പി എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പുതിയ രാഷ്ട്രീയ സാഹചര്യം പോളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്യും. ബംഗാളിൽ കോൺഗ്രസുമായുള്ള തെരഞ്ഞെടുപ്പ് ധാരണ സംബന്ധിച്ച് പിബി യോഗം തീരുമാനമെടുക്കും.
advertisement

ലോക്സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാനും ഓരോ സംസ്ഥാനങ്ങളിലെയും സാധ്യതകള്‍ ചര്‍ച്ച ചെയ്യാനുമാണ് രണ്ട് ദിവസത്തെ പിബി യോഗം. ഓരോ സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് സാധ്യതകൾ സംബസിച്ച റിപ്പോർട്ടുകൾ പി ബി വിലയിരുത്തും. പശ്ചിമ ബംഗാളിൽ കോൺഗ്രസുമായുള്ള തെരഞ്ഞെടുപ്പ് ധാരണ സംബന്ധിച്ച് യോഗം തീരുമാനമെടുക്കും.

കോൺഗ്രസുമായി സഖ്യമോ മുന്നണിയോ വേണ്ടെന്ന ഹൈദരാബാദ് പാർട്ടി കോൺഗ്രസിലെ തീരുമാനത്തിൽ പോളിറ്റ് ബ്യൂറോ വിട്ടുവീഴ്ച ചെയ്യില്ലാൻ സാധ്യതയില്ല. പരസ്പരം മത്സരിക്കാതിരിക്കുകയും ജയസാധ്യതയുള്ള സീറ്റുകളിൽ പരസ്പരം സഹായിക്കുകയുമാകാമെന്ന നിലപാട് പി ബി കൈക്കൊണ്ടേക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കഴിഞ്ഞ ദിവസം ബംഗാളിൽ നടത്തിയ റാലി വൻ വിജയമായ സഹാചര്യത്തിൽ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന നിർദ്ദേശവും ഉയർന്നു വന്നേക്കാം. വിഷയത്തിൽ കേരള ഘടകത്തിന്റെ നിലപാടും നിർണായകമാകും.

advertisement

ബിഹാറിൽ ആർ ജെ ഡി യും മഹാരാഷ്ട്രയിൽ എന്‍ സി പി യും തമിഴ്നാട്ടിൽ ഡി എം കെയും കോണ്‍ഗ്രസുമായി സഖ്യത്തിലാണെങ്കിലും അവരുമായി ധാരണയുണ്ടാക്കാമെന്നാണ് സി പി എം നിലപാട്. ഇത് സംബസിച്ചും പി ബി തീരുമാനമെടുക്കും. മാര്‍ച്ച് മാസം ആദ്യവാരം ചേരുന്ന കേന്ദ്ര കമ്മിറ്റിയുടെ അജണ്ടയും പോളിറ്റ്ബ്യൂറോയോഗം തീരുമാനിക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
'കോൺഗ്രസ് ബന്ധം' തീരുമാനിക്കാൻ CPM പോളിറ്റ് ബ്യൂറോ യോഗം ഇന്ന്