TRENDING:

അവിടെയും കെടാത്ത കനൽ; മഹാരാഷ്ട്രയിൽ സിപിഎമ്മിന് ഒരുസീറ്റ്

Last Updated:

അതേസമയം സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കാല്‍വാനില്‍ സിപിഎം നേതാവ് ജെ പി ഗാവിത് പരാജയപ്പട്ടു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒരു സീറ്റില്‍ വിജയം. ദഹാനു മണ്ഡലത്തിലാണ് സിപിഎം സ്ഥാനാര്‍ത്ഥി വിനോദ് ഭിവ നികോളെ വിജയിച്ചത്. 4321 വോട്ടുകൾക്കാണ് നികോളെയുടെ വിജയം. ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് ദഹാനു.
advertisement

ബിജെപി സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎൽഎയുമായ ധനാരെ പാസ്‌കല്‍ ജന്യ 42,339 വോട്ടുകള്‍ നേടിയപ്പോള്‍ നികോളെ 45,078 വോട്ടുകള്‍ നേടി. ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റാണ് നിക്കോളെ.

also read:വനിതകളുടെ അരൂർ; കോൺഗ്രസിന്‍റെ 'കൈ'പ്പിടിയിൽ എത്തിയത് 54 വർഷത്തിന് ശേഷം

അതേസമയം സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കാല്‍വാനില്‍ സിപിഎം നേതാവ് ജെ പി ഗാവിത് പരാജയപ്പട്ടു. എന്‍സിപി സ്ഥാനാര്‍ത്ഥി നിതിന്‍ അര്‍ജ്ജുന്‍ പവാറിനോടാണ് പരാജയപ്പെട്ടത്. കാല്‍വാന്‍ മണ്ഡലത്തെ ഏഴുതവണ പ്രതിനിധാനം ചെയ്ത എംഎല്‍എയായിരുന്നു ഗാവിത്.

advertisement

ഗാവിതിന്റെ വിജയം ലക്ഷ്യമിട്ട് സിപിഎം അടുക്കും ചിട്ടയുമായ പ്രവര്‍ത്തനങ്ങളായിരുന്നു മണ്ഡലത്തില്‍ നടത്തിയത്. എന്‍സിപി സ്ഥാനാര്‍ഥി നിതിന്‍ അര്‍ജുന്‍ 85, 203 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎം സ്ഥാനാര്‍ഥി ഗാവിത് നേടിയത് 79307 വോട്ടുകളാണ്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ടുസീറ്റുകളിലാണ് സിപിഎം മത്സരിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/India/
അവിടെയും കെടാത്ത കനൽ; മഹാരാഷ്ട്രയിൽ സിപിഎമ്മിന് ഒരുസീറ്റ്