TRENDING:

ശ്രീനഗറിലെത്തിയ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ മടക്കി അയച്ചു

Last Updated:

ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ സംഘത്തെ പുറത്തുകടക്കാന്‍ അനുവദിച്ചില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശ്രീനഗര്‍: കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് മടക്കി അയച്ചു. ശനിയാഴ്ച ഉച്ചയോടെ ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ സംഘത്തെ പുറത്തുകടക്കാന്‍ അനുവദിച്ചില്ല. മാത്രമല്ല, നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നതും പൊലീസ് സംഘം തടഞ്ഞു. രാഹുല്‍ ഗാന്ധിക്ക് പുറമേ ഗുലാംനബി ആസാദ്, സിപിഐ നേതാവ് ഡി. രാജ, മനോജ് ജാ, മജീദ് മേമന്‍, ശരദ് യാദവ് തുടങ്ങിയവരും മറ്റു പ്രതിപക്ഷ കക്ഷി നേതാക്കളുമാണ് സംഘത്തിലുണ്ടായിരുന്നത്.
advertisement

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ കശ്മീരിലേക്ക് വരരുതെന്ന് പൊലീസും ഉദ്യോഗസ്ഥരും പ്രതിപക്ഷസംഘത്തോട് ആവശ്യപ്പെട്ടിരുന്നു. നേരത്തേ, ഗുലാംനബി ആസാദിനെ രണ്ടു തവണ ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് തിരിച്ചയച്ചിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കൊന്നും കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
ശ്രീനഗറിലെത്തിയ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ മടക്കി അയച്ചു