TRENDING:

BREAKING: ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Last Updated:

ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം സർക്കാർ രൂപീകരിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഇന്ന് രാവിലെ സത്യപ്രതിജ്ഞ നടന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: മഹാരാഷ്ട്രയിൽ അട്ടിമറി നീക്കത്തിനൊടുവിൽ ദേവേന്ദ്ര ഫ്ടനാവിസ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻസിപി നേതാവ് അജിത്ത് പവാർ ഉപമുഖ്യമന്ത്രിയാകും. ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം സർക്കാർ രൂപീകരിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഇന്ന് രാവിലെ സത്യപ്രതിജ്ഞ നടന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫട്നാവിസിനെയെയും ഉപമുഖ്യമന്ത്രി അജിത്ത് പവാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
advertisement

എൻസിപി നേതാവും ശരത് പവാറിന്‍റെ ഉറ്റ അനുയായിയും അനന്തരവനുമാണ് ഉപമുഖ്യമന്ത്രിയായ അജിത് പവാർ.

advertisement

നേരത്തെ സർക്കാർ രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി പിൻമാറിയ ബിജെപി ഇന്നലെ രാത്രി നടത്തിയ നീക്കത്തിനൊടുവിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഉദ്ദവ് താക്കറെയെ മുഖ്യമന്ത്രിയായി സേന-എൻസിപി-കോൺഗ്രസ് സഖ്യം ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് മഹാരാഷ്ട്രയിൽ വൻ അട്ടിമറി നീക്കമുണ്ടായത്.

Updating...

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
BREAKING: ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു