ഡികെ ശിവകുമാറിന്‍റെ ട്വീറ്റ്,
എന്നെ അറസ്റ്റ് ചെയ്യുകയെന്ന മിഷൻ ഒടുവിൽ വിജയകരമായി പൂർത്തീകരിച്ചതിന് എന്‍റെ ബി ജെ പി സുഹൃത്തുക്കളെ ഞാൻ
അഭിനന്ദിക്കുന്നു.
എനിക്കെതിരെയുള്ള ആദായനികുതി വകുപ്പിന്‍റെയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെയും കേസുകൾ രാഷ്ട്രീയപ്രേരിതമാണ്. ബിജെപിയും പ്രതികാര രാഷ്ട്രീയത്തിന്‍റെയും കുടിപ്പക രാഷ്ട്രീയത്തിന്‍റെയും ഇരയാണ് ഞാൻ.
കള്ളപ്പണക്കേസിൽ കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച രാത്രിയാണ് അറസ്റ്റു ചെയ്തത്. നാലുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികൾ ശിവകുമാർ നൽകുന്നില്ലെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നിലപാട്. പല തരത്തിലുള്ള ചോദ്യങ്ങളിൽ നിന്നും ശിവകുമാർ ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചത്. നിരവധി രേഖകളും തെളിവുകളുമടക്കം ശേഖരിക്കേണ്ട ഉത്തരവാദിത്തവുമുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു.