ഇക്കഴിഞ്ഞ മെയ് 5 ന് ഹൈദരാബാദിൽ ഒരു പരിശീലന പരിപാടി കഴിഞ്ഞ് ഒരുമിച്ച് അത്താഴം കഴിക്കാൻ പരിശീലകനായ പൈലറ്റ് ക്ഷണിച്ചിരുന്നു. അദ്ദേഹത്തൊടൊപ്പം പലതവണ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ മാന്യനായാണ് തോന്നിയത്.അതുകൊണ്ട് തന്നെ ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിക്കാനായി അദ്ദേഹത്തിനൊപ്പം പോയി എന്നാണ് പരാതിയിൽ പറയുന്നത്. എട്ടു മണിയോടെ ഒരു റെസ്റ്ററന്റിലെത്തി.ഇതിന് ശേഷമാണ് അദ്ദേഹത്തിന്റെ പെരുമാറ്റം പരിധി വിട്ടതെന്നാണ് വനിതാ പൈലറ്റ് പറയുന്നത്.
Also Read-25 കിലോ സ്വര്‍ണം കടത്തിയത് അഭിഭാഷകനു വേണ്ടി; യുവതിയും കണ്ടക്ടറും സ്ഥിരം കാരിയര്‍മാരെന്നു ഡി.ആര്‍.ഐ
advertisement
'തന്റെ ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങളും അതുമൂലം താൻ എത്ര മനോവിഷമം അനുഭവിക്കുന്നുണ്ടെന്നും പറഞ്ഞാണ് അയാൾ സംസാരം തുടങ്ങിയത്. പിന്നീട് ചോദ്യങ്ങൾ എന്നോടായി.. ഭർത്താവിൽ നിന്ന് അകന്നു നിൽക്കേണ്ടി വരുന്ന സാഹചര്യത്തോട് എങ്ങനെ പൊരുത്തപ്പെടുന്നുവെന്നായിരുന്നു ചോദ്യം.എല്ലാ ദിവസവും ശാരീരിക ബന്ധം വേണമെന്നില്ലേയെന്നും അയാൾ ചോദിച്ചു. സംസാരം പരിധി വിട്ടപ്പോൾ സംസാരിക്കാൻ താത്പ്പര്യമില്ലെന്നറിയിച്ച് താൻ അവിടെ നിന്ന് മടങ്ങിയെന്നാണ് പരാതി.
