TRENDING:

BREAKING: വിവിപാറ്റ് ആദ്യം എണ്ണില്ല; ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി

Last Updated:

കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടപ്പോൾ ആയിരുന്നു പ്രതിപക്ഷ പാർട്ടികൾ ആദ്യം വിവിപാറ്റ് എണ്ണണ്ണമെന്ന ആവശ്യം ഉന്നയിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: വോട്ടെണ്ണൽ ദിനത്തിൽ വിവിപാറ്റുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.
advertisement

വിവിപാറ്റുകൾ ആദ്യം എണ്ണിയാൽ ഫലം വരാൻ ഏറെ വൈകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലയിരുത്തൽ. കൂടുതൽ വിവിപാറ്റ് എണ്ണണമെന്ന ആവശ്യം നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീംകോടതിയും തള്ളിയിരുന്നു.

കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടപ്പോൾ ആയിരുന്നു പ്രതിപക്ഷ പാർട്ടികൾ ഈ ആവശ്യം ഉന്നയിച്ചത്. 22 പ്രതിപക്ഷ പാർട്ടികൾ ചേർന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

ആദ്യം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ട് എണ്ണുമെന്നും അതിനു ശേഷം മാത്രമേ വിവിപാറ്റ് എണ്ണുകയുള്ളൂവെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ആദ്യം വിവിപാറ്റിലെ വോട്ടുകൾ എണ്ണിയാൽ തെരഞ്ഞെടുപ്പ് ഫലം വരാൻ താമസിക്കും. ഇക്കാരണത്താലാണ് ആദ്യം ഇ വി എം എണ്ണുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
BREAKING: വിവിപാറ്റ് ആദ്യം എണ്ണില്ല; ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി