TRENDING:

ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു; വിട വാങ്ങിയത് സോഷ്യലിസ്റ്റ് പോരാളി

Last Updated:

George Fernandes Passes Away | ജനതാ പാര്‍ട്ടി സ്ഥാപകാംഗമായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: മുന്‍ പ്രതിരേധ മന്ത്രിയും  ജനതാ പാര്‍ട്ടി സ്ഥാപകാംഗവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ്(88) അന്തരിച്ചു. ഏറെക്കാലമായി അല്‍ഷിമേസ് രേഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
advertisement

1998- 2004 കാലയളവിൽ വാജ്പേയ് പ്രധാനമന്ത്രിയായ എൻഡിഎ സർക്കാരിൽ ജോർജ് ഫെർണാണ്ടസ് പ്രതിരോധ മന്ത്രിയായി. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 1994ൽ ജനതാ ദൾ പിളർത്തി ജോർജ് ഫെർണാണ്ടസ് നിതീഷ് കുമാറിനൊപ്പം ചേർന്ന് സമതാ പാർട്ടി രൂപികരിച്ചു. 2009-2010 കാലയളവില്‍ ബീഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.

അടിയന്തരാവസ്ഥയെ ശക്തമായി എതിർത്തിരുന്ന നേതാക്കളിൽ ഒരാളായ ജോർജ് ഫെർണാണ്ടസ്  1977 - 1980 കാലയളവിലെ മൊറാർജി ദേശായി മന്ത്രിസഭയിലും അംഗമായിരുന്നു. കൊങ്കൺ റെയിൽവെ യാഥാർഥ്യമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചതും ജോർജ് ഫെർണ്ണാണ്ടായിരുന്നു.

advertisement

പത്രപ്രവര്‍ത്തകനും പിന്നീട് രാഷ്ട്രീയ നേതാവുമായി മാറിയ ജോര്‍ജ് ഫെര്‍ണാണ്ടസ് 1930 ജൂണ്‍ മൂന്നിന് മംഗലാപുരത്താണ് ജനിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു; വിട വാങ്ങിയത് സോഷ്യലിസ്റ്റ് പോരാളി