എൻസിപിയുടെയും കോൺഗ്രസിന്‍റെയും പിന്തുണ തെളിയിക്കുന്ന കത്ത് ഗവർണർക്ക് മുമ്പാകെ ഹാജരാക്കാൻ ശിവസേനയ്ക്ക് കഴിഞ്ഞിരുന്നില്ല. മൂന്നുദിവസത്തെ അധികസമയം ശിവസേന ആവശ്യപ്പെട്ടെങ്കിലും നൽകാൻ ഗവർണർ തയ്യാറായില്ല. തുടർന്ന്, സർക്കാർ രൂപീകരിക്കാൻ മൂന്നാമത്തെ വലിയ ഒറ്റകക്ഷിയായ എൻ സി പിയെ ഗവർണർ ക്ഷണിക്കുകയായിരുന്നു.
ജെഎൻയുവിൽ വിദ്യാർത്ഥികൾ പ്രതിഷേധം ഇന്നത്തേക്ക് അവസാനിപ്പിച്ചു
288 അംഗ സഭയിൽ രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ശിവസേനയ്ക്ക് 56 എം എൽ എമാരാണ് ഉള്ളത്. ഒന്നാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പിക്ക് 105 അംഗങ്ങളാണ് ഉള്ളത്. ഈ രണ്ടു പാർട്ടികളും സർക്കാർ രൂപീകരിക്കാൻ പരാജയപ്പെട്ട സാഹചര്യത്തിലാണ് മൂന്നാമത്തെ വലിയ ഒറ്റകക്ഷിയായ എൻ സി പിയെ ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്.
advertisement
എൻ സി പിക്ക് 54 എം എൽ എമാരും കോൺഗ്രസിന് 44 എം എൽ എമാരുമാണ് ഉള്ളത്. സർക്കാർ രൂപീകരിക്കാൻ വേണ്ട കേവലഭൂരിപക്ഷം 145 ആണ്.
ഇതിനിടയിൽ, എൻ സി പി നേതാവായ അജിത് പവാർ പാർട്ടി നേതാക്കളായ ചഗൻ ബുജ്ബാൽ, ജയന്ത പാട്ടീൽ എന്നിവർക്കൊപ്പമെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടു മുമ്പ് മാധ്യമങ്ങളെ കണ്ട അജിത് പവാർ എന്തുകൊണ്ടാണ് ഗവർണർ തങ്ങളെ വിളിച്ചതെന്ന് അറിയില്ലെന്ന് പറഞ്ഞു. ഗവർണർ പ്രധാനപ്പെട്ട ഒരു വ്യക്തി ആയതിനാൽ അദ്ദേഹത്തെ കാണാൻ പോവുകയാണെന്ന് ആയിരുന്നു അജിത് പവാർ മാധ്യമങ്ങളോട് പറഞ്ഞത്.