2002 നവംബറിലായിരുന്നു മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതി വെടിയേറ്റ് മരിച്ചത്. ഹരിയാനയിലെ ദേരാ ആശ്രമത്തിൽ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നു എന്ന വാർത്ത കൊടുത്തതാണ് കൊലപാതകത്തിന് കാരണം. റാം റഹിമിന്റെ അനുയായിയായിരുന്ന രഞ്ജിത് സിംഗും മാധ്യമപ്രവർത്തകനൊപ്പം കൊല്ലപ്പെട്ടിരുന്നു. കേസിൽ നിന്ന് ഒഴിവാക്കപ്പെട്ട മറ്റൊരു പ്രതി ഖട്ടാ സിംഗ്, മാധ്യമപ്രവർത്തകനെ വധിക്കാൻ ഗുർമീത് അനുയായികൾക്ക് നിർദേശം നൽകിയതായി വിവരം ലഭിച്ചെന്ന് പറഞ്ഞിരുന്നു. കോടതിയിൽ ഖട്ടാ സിംഗ് മൊഴി മാറ്റി. ഗുർമീതിന്റെ ഭീഷണിയെ തുടർന്നാണ് മൊഴി മാറ്റിയതെന്ന് ഖട്ട പിന്നീട് വെളിപ്പെടുത്തി.
advertisement
സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് അലോക് വർമ്മ രാജിവച്ചു
ആശ്രമത്തിലെ രണ്ട് സന്യാസികളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷം തടവിലാണ് ഗുർമീത് ഇപ്പോൾ. വിധി വരുന്നതോട് അനുബന്ധിച്ച് ഹരിയാനയിൽ വൻ സുരക്ഷയായിരുന്നു ഒരുക്കിയത്. 2017ൽ ബലാത്സംഗ കേസിൽ കോടതി റഹിമിനെതിരെ വിധി പറഞ്ഞപ്പോൾ കലാപം പൊട്ടിപ്പുറപ്പെട്ടു. 40 പേർ കലാപത്തിൽ കൊല്ലപ്പെടുകയും 300 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. വാഹനങ്ങൾക്കും കെട്ടിടങ്ങള്‍ക്കും ഗുർമീതിൻറെ അനുയായികൾ തീയിട്ടു. ഇത്തവണ വീഡിയോ കോളിലൂടെയാണ് ഗുർമീത് വിചാരണയിൽ പങ്കെടുത്തത്.