ഗുഡ്ഗാവ് അഡീഷണല്‍ ജില്ലാ കൃഷ്ണകാന്ത് ശര്‍മ്മയുടെ ഭാര്യ ഋതു(38), മകന്‍ ധ്രുവ്(18)എന്നിവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥനായ മഹിപാല്‍ സിങ് വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ശനിയാഴ്ച വൈകിട്ട് 3.30 ന് ഗുഡ്ഗാവിലെ അക്കാഡിയ മാര്‍ക്കറ്റിന് സമീപമായിരുന്നു സംഭവം. നാട്ടുകാര്‍ അറിയച്ചതനുസരിച്ചാണ് പൊലീസ് സംഭവസ്ഥലത്തെത്തിയതെന്ന് ഡി.സി.പി ഗാജ് രാജ് അറിയിച്ചു. പൊലീസെത്തുമ്പോള്‍ ഋതുവും ധ്രുവും രക്തത്തില്‍കുളിച്ചുകിടക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഋതുവിന്റെ നെഞ്ചിലും ധുവിന്റെ തലയിലുമാണ് വെടിയേറ്റത്. ആശുപത്രിയില്‍ കഴിയന്ന ഇരുവരുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
വെടിവച്ചശേഷം ജഡ്ജിയുടെ കാറിലാണ് അക്രമി രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 13, 2018 9:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഗുഡ്ഗാവ് ജഡ്ജിയുടെ ഭാര്യയെയും മകനെയും സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവച്ചിട്ടു
