ദർശനം കഴിഞ്ഞവരെ സന്നിധാനത്ത് നിന്ന് മാറ്റുന്നു; ബി.ജെ.പി നേതാക്കളെ നിലയ്ക്കലിൽ തടഞ്ഞു
ശിവമോഗ ലോക്‌സഭാ സീറ്റില്‍ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മകനും ബിജെപി സ്ഥാനാർത്ഥിയുമായ ബി.വൈ രാഘവേന്ദ്രയാണ് ലീഡ് ചെയ്യുന്നത്. മുന്‍ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകന്‍ മധു ബംഗാരപ്പയാണ് ഇവിടുത്തെ ജെഡിഎസ് സ്ഥാനാർത്ഥി. നിയമസഭാ സീറ്റുകളായ രാമനഗരയില്‍ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമി ലീഡ് ചെയ്യുമ്പോള്‍, ജാംഘണ്ഡിയില്‍ കോണ്‍ഗ്രസാണ് മുന്നില്‍. രാമനഗരയില്‍ ബിജെപി സ്ഥാനാർത്ഥിയായിരുന്ന എല്‍ ചന്ദ്രശേഖര്‍ വോട്ടെടുപ്പിന്റെ രണ്ട് ദിവസം മുൻപ് രാജിവച്ച് കോണ്‍ഗ്രസിൽ ചേർന്നിരുന്നു.
advertisement
കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്ന ബെല്ലാരി റെഡ്ഡി സഹോദരന്മാരുടെയും ബിജെപി നേതാവ് ശ്രീരാമലുവിന്റെയും തട്ടകമാണ്. ശ്രീരാമലു എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് ജയിച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ശ്രീരാമലുവിന്റെ സഹോദരി ജെ ശാന്തയെയാണ് ഇവിടെ ബിജെപി കളത്തിലിറക്കിയത്. കോണ്‍ഗ്രസിലെ വി.എസ് ഉഗ്രപ്പ 60,000 ത്തിലധികം വോട്ടിനാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.
മാണ്ഡ്യയില്‍ ജെഡിഎസിലെ ശിവരാമെ ഗൗഡ ബിജെപിയിലെ സിദ്ധരാമയ്യക്കെതിരെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. യെദ്യൂരപ്പയുടെ മകന്‍ മത്സരിക്കുന്ന ശിവമോഗയില്‍ 30,000 ത്തോളം വോട്ടിന്റെ ലീഡാണ് രാഘവേന്ദ്രയ്ക്കുള്ളത്. മറ്റിടങ്ങളിലെല്ലാം വന്‍ മാര്‍ജിനില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സ്ഥാനാർത്ഥികൾ ജയത്തിലേക്ക് നീങ്ങുകയാണ്.
