ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ നല്‍കേണ്ട നഷ്ടപരിഹാര തുകയുടെ 25% കേരളം വഹിക്കുമെന്ന് നേരത്തെ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഇന്നലെ മുഖ്യമന്ത്രി കേന്ദ്ര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഉത്തരവ് വൈകുന്നതില്‍ അതൃപ്തി അറിയിച്ചു.
നടപടി വൈകിപ്പിച്ച ഉദ്യോഗസ്ഥരരെ നിതിന്‍ ഗഡ്ക്കരി വിളിച്ചു വരുത്തി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ശകാരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ദേശീയപാത അതോറിറ്റി കേരളത്തിന് കത്ത് കൈമാറിയത്.
45 മീറ്റര്‍ പാതയായി കേരളത്തിലെ ദേശീയപാത വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. കുതിരാന്‍ തുരങ്കം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി. സാഗര്‍ മാല പദ്ധതിയുമായി ബന്ധപ്പെട്ട് പതിനൊന്ന് തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നതിന് വിശദമായ പദ്ധതി തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗഡ്ക്കരി മുഖ്യമന്ത്രിയെ അറിയിച്ചു.
advertisement