ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വാർത്താസമ്മേളനം ആരംഭിച്ചു.
കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും വോട്ടെടുപ്പ് തീയതികളാണ് പുറത്തുവിടുന്നത്.
കഴിഞ്ഞ ആഴ്ചകളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. മാർച്ച് ഒൻപതിന് പശ്ചിമ ബംഗാളിലും, ആറിന് കേരളത്തിലും, ഫെബ്രുവരി അവസാന വാരത്തിൽ തമിഴ്‌നാട്, അസം എന്നിവിടങ്ങളിലും കമ്മീഷൻ നേരിട്ടെത്തി രാഷ്ട്രീയ പാർട്ടികളുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയിരുന്നു.