TRENDING:

കൽക്കരി മാഫിയയുമായി ബംഗാൾ സർക്കാരിന് ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി; ആരോപണം നുണയാണെന്ന് തെളിഞ്ഞാൽ മോദി ഏത്തമിടണമെന്ന് മമത

Last Updated:

മോദി മമത പോര് വീണ്ടും രൂക്ഷമായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊൽക്കത്ത: കൽക്കരി മാഫിയയുമായി ബംഗാൾ സർക്കാരിന് ബന്ധമുണ്ടെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോപണം തെളിയിക്കാൻ വെല്ലുവിളച്ച് മമത ബാനർജിയും രംഗത്തെത്തി. ആരോപണം നുണയാണെന്ന് തെളിഞ്ഞാൽ പ്രധാനമന്ത്രി 100 തവണ ഏത്തമിടണമെന്നും മമത ആവശ്യപ്പെട്ടു. ഇതോടെ മോദി മമത പോര് വീണ്ടും രൂക്ഷമായി.
advertisement

കൽക്കരി ഖനികളിൽ ത്രിണമൂലിന്റെ മാഫിയാ ഭരണമാണെന്നായിരുന്നു ബൻകുരയിൽ പ്രധാനമന്ത്രി പ്രസംഗിച്ചത്. തൊഴിലാളികൾ പട്ടിണി കിടക്കുമ്പോളും, തൃണമൂൽ നേതാക്കൾ പണമുണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മമതാ ബാനർജിയുടെ വെല്ലുവിളി. തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥികളിൽ ആർക്കെങ്കിലും കൽക്കരി മാഫിയയുമായുള്ള ബന്ധം തെളിയിക്കാനായാൽ എല്ലാ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളെ പിൻവലിക്കുമെന്ന് മമത പ്രഖ്യാപിച്ചു. ആരോപണം കള്ളമെങ്കിൽ നരേന്ദ്രമോദി 100 തവണ ഏത്തമിടണമെന്നും മമത ആവശ്യപ്പെട്ടു.

കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനം റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ

advertisement

തന്റെ കയ്യിലുള്ള പെൻഡ്രൈവിലെ വിവരങ്ങൾ പുറത്തുവിട്ടാൽ കൽക്കരി മാഫിയയുടെയും പശുക്കടത്തിൻറെയും പിന്നിൽ ആരാണെന്ന് വ്യക്തമാകുമെന്നും മമത ഭീഷണി മുഴക്കി. എവിടെ നിന്നും സീറ്റുകൾ ലഭിക്കാത്ത ബിജെപിക്ക് ഇപ്പോൾ, പേപ്പട്ടിയുടെ വെപ്രാളമാണെന്നും മമത പരിഹസിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
കൽക്കരി മാഫിയയുമായി ബംഗാൾ സർക്കാരിന് ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി; ആരോപണം നുണയാണെന്ന് തെളിഞ്ഞാൽ മോദി ഏത്തമിടണമെന്ന് മമത