മദ്യദുരന്തം ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിച്ചത് സഹ്‌റാന്‍പൂരിലാണ് ഇവിടെ 22 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ജില്ലയിലെ വിവിധ പ്രദേശങ്ങളിലായ് 36 പേര്‍ മരിച്ചെന്നാണ് ജില്ലാ കലക്ടര്‍ പറഞ്ഞിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് സഹ്‌റാന്‍പൂര്‍ ഭരണകൂടം 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജമദ്യ വിതരണവുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയും എസ്എസ്പി ദിനേഷ് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തു.
advertisement
കുശിനഗറില്‍ കഴിഞ്ഞദിവസങ്ങളിലുണ്ടായ മരണങ്ങളുടെ അടിസ്ഥാനത്തില്‍ എസ്എച്ചഒ താര്യസുജനെയും എക്‌സൈസ് ഇന്‍സ്‌പെക്ടറെയും ജില്ലാ ഭരണകൂടം സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവര്‍ക്ക് 2 ലക്ഷം വീതവും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്ക് 50,000 രൂപ വീതവും സഹായധനം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം ഉത്തര്‍പ്രദേശിലെ അനധികൃത മദ്യഷാപ്പുകള്‍ക്കെതിരെ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.