പ്രേമചന്ദ്രൻ അവതരിപ്പിച്ച മറ്റ് മൂന്ന് ബില്ലുകളും നറുക്കെടുപ്പിൽ തള്ളിപ്പോയി. ഒരു സമ്മേളന കാലയളവിൽ മൂന്നു സ്വകാര്യ ബില്ലുകളാണ് പാർലമെന്റിൽ ചർച്ചക്ക് വരിക. അടുത്ത സമ്മേളന കാലത്ത് പുതിയതായി അവതരിപ്പിക്കുന്നവ ഉൾപ്പെടെ ബില്ലുകൾ വീണ്ടും നറുക്കിനിടും. 17-ാം ലോക്സഭയിൽ ആദ്യം അവതരിപ്പിച്ച സ്വകാര്യ ബില്ലായിരുന്നു ശബരിമല യുവതീ പ്രവേശനത്തിനെതിരായ ബിൽ. ഒമ്പത് എംപിമാർ അവതരിപ്പിച്ച 30 ബില്ലുകളാണ് ഇന്ന് നറുക്കിട്ടത്. നറുക്ക് ലഭിച്ച ബില്ലുകൾ ജൂലൈ 12ന് ചർച്ച ചെയ്യും.
ജൂൺ 18നാണ് ശബരിമല യുവതീപ്രവേശനം തടയാൻ ലോക്സഭയിൽ ബിൽ അവതരിപ്പിക്കാൻ അനുമതി തേടി കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ശബരമല യുവതീപ്രവേശനം തടാന്‍ ലോക്‌സഭയില്‍ വിഷയം ഉന്നയിക്കുമെന്ന് യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ എൻ കെ പ്രേമചന്ദ്രന്‍ അനുമതി തേടിയത്.
advertisement
ശബരിമല യുവതീപ്രവേശനം തടയാൻ സ്വകാര്യ ബില്ലിന് അനുമതി തേടി എൻ കെ പ്രേമചന്ദ്രൻ എം പി
നിലവില്‍ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഏതെല്ലാം ആചാരനുഷ്ഠാനങ്ങളാണോ നിലനില്‍ക്കുന്നത് അത് തുടരണമെന്നാവശ്യപ്പെട്ടാണ് ബില്‍ അവതരിപ്പിക്കാന്‍ പ്രേമചന്ദ്രൻ അനുമതി തേടിയിരുന്നത്. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്നായിരുന്നു സുപ്രീംകോടതി വിധി. വിശ്വാസം സംരക്ഷിക്കാന്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.