ശബരിമല പുനഃപരിശോധനാ ഹർജികൾ വിശാല ബെഞ്ചിന് വിടുന്നതിനെ അഞ്ചംഗ ബെഞ്ചിലെ രണ്ടുപേർ എതിർത്തു. ജസ്റ്റിസുമായ ആർ എഫ് നരിമാനും ഡി.വൈ ചന്ദ്രചൂഡുമാണ് എതിർത്തത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കൊപ്പം ഇന്ദുമൽഹോത്രയും ഖാൻവിൽക്കറും അനുകൂലിച്ചു. എന്നാൽ 2018 സെപ്റ്റംബറിലെ യുവതീപ്രവേശന വിധി സ്റ്റേ ചെയ്യുന്നതിനെ കുറിച്ച് പുതിയ ഉത്തരവിൽ പറയുന്നില്ല. ആചാരത്തിൽ കോടതി ഇടപെടൽ ആകാമോ എന്നതടക്കം ഏഴു വിഷയങ്ങളാണ് വിശാല ഭരണഘടനാ ബെഞ്ച് പരിഗണിക്കുക. ഈ വിഷയങ്ങളിൽ തീർപ്പ് ഉണ്ടാകുന്നതുവരെയാണ് ശബരിമല ഹർജികൾ മാറ്റിവെച്ചിരിക്കുന്നത്.
advertisement
Also Read- വിധി വിശ്വാസികൾക്ക് വലിയ ആശ്വാസം; കണ്ഠരര് രാജീവരര്
അടുത്തിടെ ജസ്റ്റിസ് എസ്.എ ബോബ്‌ഡെ മുസ്‌ലിം പള്ളികളിലെ സ്ത്രീപ്രവേശനം സംബന്ധിച്ച ഹരജി പരിഗണിക്കുന്നതു മാറ്റിവെച്ചിരുന്നു. എസ്.എ ബോബ്‌ഡെയാണ് അടുത്ത ചീഫ് ജസ്റ്റിസ്. 2018 സെപ്റ്റംബര്‍ 28 ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പ്രസ്താവിച്ചത്.