അടുത്തിടെ, ദക്ഷിണ കൊറിയയിൽ നിന്ന് സോൾ സമാധാന പുരസ്കാരം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി സമ്മാനത്തുകയായ 1.3 കോടി രൂപ പുണ്യനദിയായ ഗംഗയുടെ ശുചീകരണത്തിനായി മാറ്റി വെച്ചിരുന്നു.
പ്രധാനമന്ത്രി ആയതിനു ശേഷം ലഭിച്ച മൊമന്‍റോകൾ കഴിഞ്ഞയിടെ ലേലം ചെയ്തിരുന്നു. ഇതിൽ നിന്ന് 3.40 കോടി രൂപ ലഭിച്ചിരുന്നു. ഈ തുകയും ഗംഗാനദിയുടെ ശുചീകരണത്തിനായാണ് പ്രധാനമന്ത്രി സംഭാവന ചെയ്തത്. നേരത്തെ, 2015ലും പ്രധാനമന്ത്രി തനിക്ക് അന്നുവരെ ലഭിച്ച എല്ലാ മൊമന്‍റോകളും ലേലം ചെയ്തിരുന്നു. സൂറത്തിൽ നടന്ന ലേലത്തിൽ 8.33 കോടി രൂപ ലഭിച്ചിരുന്നു. ഈ തുകയും ഗംഗാ നദിയുടെ ശുചീകരണത്തിനായി നൽകിയിരുന്നു.
advertisement
ഗുജറാത്ത് മുഖ്യമന്ത്രിയായി കാലാവധി പൂർത്തിയാക്കിയ സമയത്ത് 21 ലക്ഷം രൂപയായിരുന്നു പ്രധാനമന്ത്രി സംഭാവന നൽകിയത്. ഗുജറാത്ത് സർക്കാരിലെ ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയായിരുന്നു അത്. മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്ത് കന്യ കെളവാണി ഫണ്ടിലേക്ക് നൽകിയിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആയിരുന്നു ഈ തുക ചെലവഴിച്ചത്.