Also Read-ലോക്സഭ: ലീഗിന് 3 സീറ്റ് വേണമെന്ന് പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങൾ
കോണ്‍ഗ്രസിന്റെ വിജയ മണ്ഡലങ്ങളിലൊന്നായ നാന്ദോഡ്, നിലവിൽ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മഹാരാഷ്ട്ര ഘടകം അധ്യക്ഷനുമായ അശോക് ചവാനാണ് പ്രതിനിധീകരിക്കുന്നത്. ബിജെപിക്ക് ശക്തമായ വേരോട്ടമുണ്ടായ 2014 ലെ തെരഞ്ഞെടുപ്പിൽ പോലും ഈ മണ്ഡലം കോണ്‍ഗ്രസിനെ കൈവിട്ടിരുന്നില്ല. ഇതിനൊക്കെ പുറമെ യുപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭാ മണ്ഡലങ്ങൾ ഉള്ള സംസ്ഥാനം എന്നതും മഹാരാഷ്ട്രയിൽ കോൺഗ്രസ് അധ്യക്ഷൻ മത്സരിക്കുമെന്നുള്ള അഭ്യൂഹങ്ങൾക്ക് കരുത്ത് പകരുന്നു. രാഹുലിന്റെ സ്ഥാനാർത്ഥിത്വം സംസ്ഥാനത്തൊട്ടാകെ ഗുണം ചെയ്യുമെന്നും വിലയിരുത്തലുണ്ട്.
advertisement
മധ്യപ്രദേശിലെ ചിന്ദ്വാഡ മണ്ഡലവും കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ്. മുഖ്യമന്ത്രിയായ കമൽനാഥ് ഒഴിഞ്ഞ മണ്ഡലമാണിത്. എന്നാൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് പാർട്ടി കേന്ദ്രങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം. ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ വേണമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
സഖ്യത്തിനില്ല; ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാർത്ഥിയെങ്കിൽ BJPയെ പിന്തുണക്കും: ശിവസേന
2014 മുതൽ രാഹുൽ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് അമേഠി. ഈ ലോക്സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നാലിലും ബിജെപി ജയിച്ചിരുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിൽ രാഹുൽ ഗാന്ധിയോട് പരാജയപ്പെട്ടുവെങ്കിലും സ്മൃതി ഇറാനിക്ക് മേഖലയിൽവർധിച്ച് വരുന്ന ജനപ്രീതിയും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
