TRENDING:

ഗ്രാമീണ ഇന്ത്യയിൽ വാക്സിനേഷൻ എങ്ങനെ വർദ്ധിപ്പിക്കും? വേണ്ടത് വികേന്ദ്രീകൃത ആസൂത്രണം

Last Updated:

സാധാരണ നിലയിലേക്ക് കാര്യങ്ങൾ തിരിച്ചെത്താനുള്ള ഏകമാർഗം കോവിഡ് അനുയോജ്യ പെരുമാറ്റവും വാക്സിനേഷൻ സ്വീകരിക്കുന്നതുമാണെന്ന് ആളുകളെ ബോധവത്കരിക്കേണ്ടത് പ്രധാനമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകത്തിലെ ഏറ്റവും വലിയ COVID-19 വാക്സിനേഷൻ കാമ്പെയ്നാണ് ഇന്ത്യയിൽ നടക്കുന്നത്. മെയ് 6 വരെയുള്ള കണക്കുകൾ പ്രകാരം 16 കോടിയിലധികം വാക്സിനുകൾ ഇതിനോടകം നൽകി കഴിഞ്ഞു. മഹാമാരിയിൽ നിന്നും രക്ഷനേടാൻ മികച്ച എക്സിറ്റ് തന്ത്രം വാക്സിനുകൾ വിതരണം ചെയ്യുകയെന്നത് മാത്രമാണ്. എന്നിരുന്നാലും, COVID-19 വാക്സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച ഡാറ്റ ലഭ്യമായിട്ട് കൂടി ചില പൊതുസംശയങ്ങളും വാക്സിനുകളെ കുറിച്ചുള്ള അറിവില്ലായ്മയും രാജ്യത്തുടനീളം നിലനിൽക്കുന്നു. പ്രത്യേകിച്ച് ഗ്രാമീണ, ആദിവാസി ഇന്ത്യയിൽ ഇത് രൂക്ഷമാണ്. അത്തരം ഇടങ്ങളിൽ ടെക്നോളജി അത്രത്തോളം വികസിച്ചിട്ടില്ലാത്തതും വാക്സിനേഷനെ കുറിച്ചുള്ള സർക്കാർ സന്ദേശങ്ങൾ എത്താത്തതും കോവിഡ് അനുയോജ്യ പെരുമാറ്റം പരിമിതമായതുമാണ് ഇതിന് കാരണം.
advertisement

അതിനാൽ, വാക്സിൻ വിതരണത്തിനൊപ്പം വാക്സിനേഷനെ കുറിച്ച് കൃത്യവും സുതാര്യവുമായ വിവരങ്ങൾ ഫലപ്രദമായ ആശയവിനിമയ സംവിധാനങ്ങളിലൂടെ സമയബന്ധിതമായി ഗ്രാമീണ ഇന്ത്യയിൽ പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇത് വാക്സിൻ വിരുദ്ധത ഇല്ലാതാക്കുകയും ആശങ്കകൾ ലഘൂകരിക്കുകയും സ്വീകാര്യത ഉറപ്പാക്കുകയും കൂടുതൽ ആളുകളെ പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ പ്രേരിപ്പിക്കുകയും ചെയ്യും. സാങ്കേതിക വിദ്യയുടെ വെല്ലുവിളികൾ നേരിടുന്ന ഉൾഗ്രാമങ്ങളിലേക്ക് എത്തിച്ചേരാൻ അത്തരമൊരു തന്ത്രം ആവശ്യമാണ്.

കൂട്ട വാക്സിനേഷൻ്റെ ആവശ്യകതയെക്കുറിച്ച് കമ്മ്യൂണിറ്റികളെ ബോധവത്കരിക്കുക, COVID-19 വാക്സിനെ കുറിച്ചുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കുക, വാക്സിനോടുള്ള ഭയം ഇല്ലാതാക്കുക എന്നീ കാര്യങ്ങൾ വളരെ സങ്കീർണ്ണമാണ്. അതുപോലെ തന്നെ പ്രധാനമാണ് വാക്സിനേഷന് യോഗ്യരായ ആളുകൾക്ക് രജിസ്ട്രേഷൻ സൗകര്യമൊരുക്കുകയെന്നത്. ഇതിനായി അറിവ്, മനോഭാവം, പരിശീലനം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സമീപനം ആവശ്യമാണ്.

advertisement

വാക്സിനേഷനെക്കുറിച്ചുള്ള അറിവ്:

വാക്സിനേഷൻ എന്താണെന്നും അതിൻ്റെ ഉദ്ദേശ്യത്തെക്കുറിച്ചും ഗ്രാമീണ മേഖലയിലെ കമ്യൂണിറ്റികളെ ബോധ്യപ്പെടുത്തുകയെന്നതാണ് ആദ്യത്തെ വെല്ലുവിളി. അടിസ്ഥാന വിവരങ്ങളുടെ അഭാവം ആളുകൾക്കിടയിൽ കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നതിന് ഇടയാക്കുന്നു. അതിനാൽ സന്ദേശങ്ങൾ പ്രാദേശിക ഭാഷയിലായിരിക്കുകയും കമ്മ്യൂണിറ്റികളുടെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലം അനുസരിച്ച് യോജിക്കുന്നതുമായിരിക്കണം. ഗ്രാമീണ, ഗോത്രവർഗ്ഗ, ട്രൈബൽ ഇതര, കുഗ്രാമങ്ങളടക്കമുള്ള ഇടങ്ങളിലെ ആശങ്കകൾ പോലും പരിഹരിക്കേണ്ടതുണ്ട്.

മനോഭാവം:

വാക്സിനേഷനെ കുറിച്ചുള്ള കൃത്യമായ അറിവ് ശരിയായ മനോഭാവത്തിലേക്ക് നയിക്കുന്നു. ഇതോടെ തെറ്റായ വിവരങ്ങൾ ലഭിച്ചാലും ആളുകൾക്ക് വിമർശനാത്മകമായി വിലയിരുത്താനും കിംവദന്തികളെ നേരിടാനും കഴിയും.

advertisement

പരിശീലനം:

കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ലഭിക്കുന്ന മെച്ചപ്പെട്ട അറിവും അവരുടെ മനോഭാവവും പ്രവർത്തനം എളുപ്പമാക്കുന്നു. ഈ സാഹചര്യത്തിൽ, വാക്സിനേഷനായി രജിസ്റ്റർ ചെയ്യുക, സമയബന്ധിതമായി രണ്ട് ഡോസുകളും പൂർത്തിയാക്കുന്നത് ഉറപ്പാക്കുക എന്നിവയാണ് ചെയ്യേണ്ടത്.

സാങ്കേതിക വിദ്യയുടെ പരിമിതമായ അറിവും അവ ഉപയോഗിക്കാൻ അറിയാത്തതുമാണ് ഗ്രാമീണ ഭാഗങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് നടത്തുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി. “എന്താണ് CO-WIN ഡാഷ്ബോർഡ്?”, “എനിക്ക് എങ്ങനെ രജിസ്റ്റർ ചെയ്യാം?”, “ഞാൻ എങ്ങനെ അപ്പോയിൻ്റമെൻ്റ് ബുക്ക് ചെയ്യും?”, “എൻ്റെ ഏറ്റവും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രം എവിടെ?” തുടങ്ങിയ ചോദ്യങ്ങളാണ് പതിവായി ഉയരുന്നത്. സാങ്കേതിക വിദ്യയുടെ ഉപയോഗം വളരെയധികം പ്രചാരത്തിലുള്ള നഗരങ്ങളിലെ ആളുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഗ്രാമീണ മേഖലയിലെ കമ്യൂണിറ്റികളെ പ്രതികൂലമായി ബാധിക്കുന്നു. കമ്മ്യൂണിറ്റി അംഗങ്ങൾക്കും രജിസ്ട്രേഷൻ സുഗമമാക്കുന്നതിലൂടെയാണ് ഈ വിടവ് നികത്തേണ്ടത്.

advertisement

ഗ്രാമതലത്തിൽ രജിസ്ട്രേഷൻ കിയോസ്കുകൾ സ്ഥാപിച്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, അംഗൻവാടി ജീവനക്കാർ, ആശാ വർക്കർമാർ തുടങ്ങിയവരുടെ സ്വാധീനമുപയോഗിച്ച് സ്വയം രജിസ്റ്റർ ചെയ്യുന്നതിന് ആളുകളെ അണിനിരത്താൻ കഴിയും. എല്ലാ പ്രായക്കാർക്കും വാക്സിനേഷൻ രജിസ്ട്രേഷൻ ചെയ്യാൻ സർക്കാർ അനുമതി നൽകുന്നത് വരെ ഈ തന്ത്രം തന്നെയായിരിക്കും പ്രധാനം. ഗ്രാമീണ ഇന്ത്യയിലേക്ക് വാക്സിനേഷൻ കൊണ്ടുപോകുകയെന്നതും സങ്കീർണ്ണമായ കാര്യമാണ്. എന്നിരുന്നാലും, വികേന്ദ്രീകൃത ആസൂത്രണത്തിലൂടെയും കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള സമീപനത്തിലൂടെയും ഇത് നേടാൻ കഴിയും.

സാധാരണ നിലയിലേക്ക് കാര്യങ്ങൾ തിരിച്ചെത്താനുള്ള ഏകമാർഗം കോവിഡ് അനുയോജ്യ പെരുമാറ്റവും വാക്സിനേഷൻ സ്വീകരിക്കുന്നതുമാണെന്ന് ആളുകളെ ബോധവത്കരിക്കേണ്ടത് പ്രധാനമാണ്.

advertisement

(തയ്യാറാക്കിയത്: അനിൽ പർമർ, ഡയറക്ടർ, കമ്മ്യൂണിറ്റി ഇൻവെസ്റ്റ്മെൻ്റ്, എൻജിഒ പങ്കാളി - യുണൈറ്റഡ് വേ, മുംബൈ)

മലയാളം വാർത്തകൾ/ വാർത്ത/India/
ഗ്രാമീണ ഇന്ത്യയിൽ വാക്സിനേഷൻ എങ്ങനെ വർദ്ധിപ്പിക്കും? വേണ്ടത് വികേന്ദ്രീകൃത ആസൂത്രണം
Open in App
Home
Video
Impact Shorts
Web Stories