TRENDING:

അയോധ്യയിലെ 5 ഏക്കർ സ്ഥലത്ത് ഞങ്ങൾക്കായി ഒരു വിദ്യാലയം പണി കഴിപ്പിക്കൂ: സലിം ഖാൻ

Last Updated:

സലിം ഖാൻ അയോധ്യ തർക്കത്തിലെ ചരിത്രപ്രധാനമായ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: അയോധ്യയിൽ മുസ്ലിംങ്ങൾക്ക് നൽകാൻ ഉദ്ദേശിക്കുന്ന അഞ്ച് ഏക്കർ സ്ഥലത്ത് ഒരു വിദ്യാലയമാണ് പണി കഴിപ്പിക്കേണ്ടതെന്ന് സ്ക്രിപ്റ്റ് റൈറ്ററും സിനിമാ നിർമാതാവുമായ സലിം ഖാൻ. അയോധ്യ ഭൂമി തർക്ക കേസിലെ സുപ്രീംകോടതി വിധിയോട് പ്രതികരിക്കവേയാണ് സലിം ഖാൻ ഇങ്ങനെ പറഞ്ഞത്. ഇന്ത്യയിലെ മുസ്ലിംങ്ങൾക്ക് അത്യാവശ്യമായി വേണ്ടത് ഒരു മോസ്ക് അല്ലെന്നും വിദ്യാലയങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു.
advertisement

ബോളിവുഡിലെ താരങ്ങളായ സൽമാൻ ഖാൻ, സോഹാലി ഖാൻ, അർബ്ബാസ് ഖാൻ എന്നിവരുടെ പിതാവ് കൂടിയായ സലിം ഖാൻ അയോധ്യ തർക്കത്തിലെ ചരിത്രപ്രധാനമായ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തു. ഒരു മുസ്ലിമിന്‍റെ രണ്ട് ഗുണങ്ങളായി പ്രവാചകൻ പറഞ്ഞിരിക്കുന്നത് സ്നേഹവും ക്ഷമയുമാണെന്നും അദ്ദേഹം പറഞ്ഞു.

Ayodhya Verdict | 5 ഏക്കർ സ്ഥലം സ്വീകരിക്കണമോ ? സുന്നി വഖഫ് ബോർഡ് തീരുമാനം നവംബർ 26ന്

"ഇതോടു കൂടി അയോധ്യ ഭൂമി തർക്കം അവസാനിക്കുകയാണ്. മുസ്ലിമുകൾ ഈ രണ്ട് ഗുണങ്ങൾ ചേർത്തു പിടിക്കുകയും മുന്നോട്ടു പോകുകയും വേണം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി പുനഃസൃഷ്ടിക്കരുത്. മുന്നോട്ടു പോകുക" - തന്‍റെ സന്ദേശത്തിൽ സലിം ഖാൻ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
അയോധ്യയിലെ 5 ഏക്കർ സ്ഥലത്ത് ഞങ്ങൾക്കായി ഒരു വിദ്യാലയം പണി കഴിപ്പിക്കൂ: സലിം ഖാൻ