TRENDING:

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം; യുവതി ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായി

Last Updated:

ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച സുപ്രീംകോടതി മുന്‍ ജീവനക്കാരി ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്‍പാകെ ഹാജരായി.
advertisement

also read:'BJP ഭരിക്കുന്ന സംസ്ഥാനങ്ങളെ പോലെ അക്രമികൾക്ക് കേരളത്തിൽ പരിരക്ഷ ലഭിക്കില്ല'; പ്രധാനമന്ത്രിക്ക് പിണറായിയുടെ മറുപടി

ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതി ആദ്യ സിറ്റിംഗാണ് നടത്തിയത്. ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

അഭിഭാഷകനെ മാറ്റി നിര്‍ത്തിയാണ് യുവതിയുടെ വാദം കേട്ടത്. സുപ്രീംകോടതി സെക്രട്ടറി ജനറര്‍ ആരോണവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കി.

യുവതിയുടെ വാദം കേട്ടപ്പോള്‍ സമിതിയിലെ മൂന്നംഗങ്ങള്‍ മാത്രമേ ചേംബറില്‍ ഉണ്ടായിരുന്നുള്ളൂ. അടുത്ത വാദത്തിന്റെ തീയതി സമിതി ഉടന്‍ നിശ്ചയിക്കും

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം; യുവതി ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായി