മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മുന്നോട്ടു വച്ച ആശയങ്ങൾ ഉപേക്ഷിച്ചാൽ ഇന്ത്യയുടെ തന്നെ ആശയം ഇല്ലാതാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗലുരുവിൽ കാർണാടക ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു ജയറാം രമേഷ്. സംസ്ഥാന ഗവർണറും മുഖ്യമന്ത്രിയും പങ്കെടുത്ത ചടങ്ങിൽ ഇംഗ്ലീഷ്, ഹിന്ദി, കന്നഡ ഭാഷകളിലാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. "എനിക്ക് ഒരു മിനിട്ടിനിടെ മൂന്നു ഭാഷകളിൽ സംസാരിക്കാനറിയാം. വെറുതെ ഒർമ്മിപ്പിച്ചെന്നേയുള്ളൂ..."
"നമുക്ക് ഒരൊറ്റ രാജ്യവും ഒരു നികുതി ഘടനയുമുണ്ട്. എന്നാൽ ഒരു രാജ്യം- ഒരു ഭാഷ എന്നത് ഒരിക്കലും നടപ്പാക്കാനാകാത്ത യാഥാർഥ്യമാണ്. നമ്മൾ ഒരു രാജ്യക്കാരാണ്. വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരുമാണ്." -അദ്ദേഹം പറഞ്ഞു.
advertisement
"നമുക്ക് ഒരു രാജ്യവും -ഒരു തെരഞ്ഞെടുപ്പും ആകാം, പക്ഷെ ഒരിക്കലും ഒരു രാജ്യവും ഒരു സംസ്ക്കാരവും ആകാനോ ഒരു രാജ്യവും ഒരു ഭാഷയും ആയി മാറാനോ സാധിക്കില്ല."- അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദി രാജ്യത്തെ പൊതു ഭാഷയാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് പൊതു ഭാഷ സംബന്ധിച്ച ചർച്ച സജീവമായത്. ഹിന്ദി അടച്ചേൽപ്പിക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്നു പ്രഖ്യാപിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.
ആധുനിക ഇന്ത്യയുടെ ശിൽപിയായ നെഹ്റു മുന്നോട്ടുവച്ച ആശങ്ങൾ ഇന്ന് നിരന്തരമായ ആക്രമണൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ജയറാം രമേഷ് പറഞ്ഞു.
Also Read 'ഒറ്റ രാജ്യം, ഒറ്റ ഭാഷ' വാദവുമായി അമിത്ഷാ; ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്കരിക്കണമെന്ന് ആഹ്വാനം