'ഒറ്റ രാജ്യം, ഒറ്റ ഭാഷ' വാദവുമായി അമിത്ഷാ; ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്കരിക്കണമെന്ന് ആഹ്വാനം

വ്യത്യസ്ത ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. ഓരോ ഭാഷയ്ക്കും അതിന്‍റേതായ പ്രാധാന്യമുണ്ട്. എന്നാൽ രാജ്യത്തെ അടയാളപ്പെടുത്താൻ ഒരു പൊതുവായ ഭാഷ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്

news18-malayalam
Updated: September 14, 2019, 12:02 PM IST
'ഒറ്റ രാജ്യം, ഒറ്റ ഭാഷ' വാദവുമായി അമിത്ഷാ; ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്കരിക്കണമെന്ന് ആഹ്വാനം
അമിത് ഷാ
  • Share this:
ന്യൂഡൽഹി: ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്താനുള്ള കഴിവ് ഹിന്ദി ഭാഷയ്ക്കാണെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത്ഷാ. ലോകത്തിനു മുന്നിൽ ഇന്ത്യയെ അടയാളപ്പെടുത്താൻ പൊതുവായ ഒരു ഭാഷ ഉണ്ടാകേണ്ടതുണ്ടെന്നും അമിത്ഷാ പറഞ്ഞു. ഹിന്ദി ദിവസിനോടനുബന്ധിച്ച് ട്വിറ്ററിലാണ് അമിത് ഷാ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

also read:മോദിയുടെ ജന്മദിനം ആഘോഷിക്കാൻ സേവനവാരം; എയിംസ് തൂത്തുവാരി അമിത്ഷാ

 ഒറ്റ രാജ്യം ഒറ്റ ഭാഷ എന്ന വാദം അമിത്ഷാ മുന്നോട്ടുവെച്ചു. വ്യത്യസ്ത ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. ഓരോ ഭാഷയ്ക്കും അതിന്‍റേതായ പ്രാധാന്യമുണ്ട്. എന്നാൽ രാജ്യത്തെ അടയാളപ്പെടുത്താൻ ഒരു പൊതുവായ ഭാഷ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണ്- അമിത്ഷാ ട്വിറ്ററിൽ കുറിച്ചു.

 

ഹിന്ദി വ്യാപകമായി ഉപയോഗിക്കണമെന്നും അമിത്ഷാ അഭ്യര്‍ത്ഥിക്കുന്നു. മഹാത്മാ ഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റേയും സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗം കൂടിയാണതെന്നും ഷാ വ്യക്തമാക്കി.

പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയില്‍ എല്ലാ സ്‌കൂളുകളിലും ഹിന്ദി നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന് നിര്‍ദേശം ദക്ഷിണേന്ത്യയിലും വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഈ നിര്‍ദേശത്തിനെതിരെ കൂടുതല്‍ പ്രതിഷേധം അരങ്ങേറിയത്. ഇതേ തുടര്‍ന്ന് മാനവവിഭശേഷി മന്ത്രാലയത്തിന് കരട് രേഖ മാറ്റി അപ്ലോഡ് ചെയ്യേണ്ടി വന്നിരുന്നു.

First published: September 14, 2019, 12:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading