TRENDING:

സുപ്രീംകോടതി മുൻ‌ ജഡ്ജി ബി സുദർശൻ റെഡ്ഡി ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

Last Updated:

തെലങ്കാന സ്വദേശിയായ ബി സുദര്‍ശൻ റെഡ്ഡി ഗോവയിലെ ആദ്യത്തെ ലോകായുക്തയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയെ ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സി പി രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അടുത്ത മാസം ഒമ്പതിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. "ഈ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഒരു പ്രത്യയശാസ്ത്ര പോരാട്ടമാണ്, എല്ലാ പ്രതിപക്ഷ പാർട്ടികളും ഇത് അംഗീകരിച്ചു, അതുകൊണ്ടാണ് ഞങ്ങൾ ബി സുദർശൻ റെഡ്ഡിയെ സംയുക്ത സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തത്."- പ്രഖ്യാപനം നടത്തിക്കൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ബി സുദർശൻ റെഡ്ഡി
ബി സുദർശൻ റെഡ്ഡി
advertisement

ഗോവയിലെ ആദ്യത്തെ ലോകായുക്തയായിരുന്നു സുദര്‍ശന്‍ റെഡ്ഡി. 1964ൽ തെലങ്കാനയിലാണ് ജനനം. 1971 ഡിസംബര്‍ 27ന് ആന്ധ്രാപ്രദേശ് ബാര്‍ കൗണ്‍സിലിന് കീഴില്‍ ഹൈദരാബാദില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ റിട്ട്, സിവില്‍ വിഷയങ്ങളില്‍ പ്രാക്ടീസ് ചെയ്തു. 1988-90 കാലഘട്ടത്തില്‍ ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായി സേവനമനുഷ്ഠിച്ചു.

1990-ല്‍ ആറു മാസക്കാലം കേന്ദ്രസര്‍ക്കാരിന്റെ അഡീഷണല്‍ സ്റ്റാന്‍ഡിംഗ് കോണ്‍സലായും പ്രവര്‍ത്തിച്ചു. ഉസ്മാനിയ സര്‍വകലാശാലയുടെ ലീഗല്‍ അഡൈ്വസറും സ്റ്റാന്‍ഡിംഗ് കോണ്‍സലുമായിരുന്നു. 1995-ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിതനായി. 2005ല്‍ ഗുവാഹത്തി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായി. 2007ല്‍ സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമിതനായി. 2011ൽ വിരമിച്ചു.

advertisement

ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനും പുരോഗമനവാദിയുമായ നിയമജ്ഞരിൽ ഒരാളാണ് റെഡ്ഡി എന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജി, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി ജഡ്ജി തുടങ്ങിയ നിലകളിൽ അദ്ദേഹത്തിന് ദീർഘവും പ്രഗത്ഭവുമായ നിയമജീവിത‌മാണ് അദ്ദേഹത്തിന്റേതെന്നും ഖാർഗേ കൂട്ടിച്ചേർത്തു.

‌Summary: Former Supreme Court judge Sudershan Reddy has been named the INDIA bloc’s candidate for the upcoming Vice Presidential election.The announcement sets the stage for a contest between Reddy, the opposition’s nominee, and CP Radhakrishnan, the NDA’s Vice Presidential candidate.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
സുപ്രീംകോടതി മുൻ‌ ജഡ്ജി ബി സുദർശൻ റെഡ്ഡി ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി
Open in App
Home
Video
Impact Shorts
Web Stories