അതേസമയം കേസില്‍ തീരുമാനം വരുന്നതു വരെ 10 ശതമാനം സംവരണ നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം പരമോന്നത കോടതി അംഗീകരിച്ചില്ല.
സംവരണത്തിന്റെ അടിസ്ഥാനം സാമ്പത്തികമല്ലെന്നും അതില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഭോദഗതി റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. സംവരണം 50 ശതമാനത്തില്‍ അദികമാകരുതെന്ന ഭരണഘടനാ തത്വത്തിന്റെ ലംഘനമാണ് പുതിയ ഭേദഗതിയെന്നും ഹര്‍ജിയിലുണ്ട്.
Also Read നവകേരള നിര്‍മാണത്തിന് മുന്‍ഗണന; ഗവര്‍ണറുടെ നയപ്രഖ്യാപനം
വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തിന് താഴെ ഉള്ളവര്‍ക്ക് സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് സാമ്പത്തിക സംവരണ ബില്‍. പാര്‍ലമെന്റിലെ ഇരു സഭകളും പാസാക്കിയ ബില്ലില്‍ മൂന്നു ദിവസത്തിനകം രാഷ്ട്രപതി ഒപ്പു വച്ചിരുന്നു. അതേസമയം പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബി.ജെ.പി സര്‍ക്കാര്‍ സാമ്പത്തിക സംവരണം കൊണ്ടു വന്നതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
advertisement
