നിരോധനം നിലനില്‍ക്കുന്ന ഈ കാലയളവില്‍ തന്നെ നിലവിലെ ഉപയോക്താക്കള്‍ക്ക് വീഡിയോ എടുക്കാനും ഷെയര്‍ ചെയ്യാനും കഴിയുമെന്നും നിലവിലെ അതേ രീതിയില്‍ തന്നെ ആപ്പ് ഉപയോഗിക്കാമെന്നും ടികോ ടോക് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
Also Read: നോട്ടുനിരോധനം: 50 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായതായി റിപ്പോർട്ട്
നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള വേദിയെന്നോണമാണ് ടിക് ടോക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ പിന്തുണയ്ക്കും നന്ദിയുണ്ടെന്നും ടിക് ടോക് അധികൃതര്‍ പറയുന്നു.
advertisement
മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ ടിക് ടോക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിരവധി അപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ആപ് കാരണമാകുന്നതായി പരാതി ഉയര്‍ന്നിരുന്നു. ടിക് ടോക്കിന്റെ പ്രവര്‍ത്തനം നേരത്തെ മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെതിരായ അപ്പീലും കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളി. ഇതിനെ തുടര്‍ന്ന് രാജ്യമാകെ ടിക് ടോക് തടയാന്‍ ഗൂഗിളിനോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.