TRENDING:

TikTok Ban: ആപ്പ് സ്റ്റോറുകളിൽ നിന്ന് ടിക് ടോക് പിൻവലിക്കാൻ ആപ്പിളിനും ഗൂഗിളിനും സർക്കാർ നിർദേശം

Last Updated:

ടിക് ടോക് ഡൗൺലോഡ് ചെയ്യുന്നത് നിരോധിക്കാൻ ഉത്തരവിടണമെന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 3ന് മദ്രാസ് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി : ആപ്പ് സ്റ്റോറുകളിൽ നിന്ന് ടിക് ടോക് പിൻവലിക്കാൻ ഗൂഗിളിനും ആപ്പിളിനും കേന്ദ്ര സര്‍ക്കാർ നിർദേശം നൽകിയതായി സൂചന. ടിക് ടോക് ആപ്പ് ഡൗൺലോൺ ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ടിക് ടോക് ഉടമകളുടെ ഹർജി സുപ്രീം കോടതി കഴി‍ഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെയാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു നീക്കം.
advertisement

Also Read-അശ്ലീലത പ്രോത്സാഹിപ്പിക്കുന്നു: ടിക് ടോക് വിലക്കണമെന്ന് ഹൈക്കോടതി

ടിക് ടോക് ഡൗൺലോഡ് ചെയ്യുന്നത് നിരോധിക്കാൻ ഉത്തരവിടണമെന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 3ന് മദ്രാസ് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഉടമകൾ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി ഉത്തരവ് റദ്ദു ചെയ്യില്ലെന്നറിയിച്ച സുപ്രീം കോടതി വിഷയം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി വാദം കേൾക്കാനായി മാറ്റിയിരുന്നു.

Also Read-തോക്ക് ചൂണ്ടി ടിക് ടോക്ക്; അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു

advertisement

അതേസമയം കോടതി വിധി ഏകപക്ഷീയവും വിവേചനപരവും അനുചിതവുമാണെന്ന് ചൂണ്ടിക്കാട്ടി ടിക് ടോക് അധികൃതർ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ടിക് ടോക് അശ്ലീലത പ്രോത്സാഹിപ്പിക്കുന്ന എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആപ്പിന് വിലക്കേർപ്പെടുത്തണമെന്ന നിർദേശം ഹൈക്കോടതി മുന്നോട്ട് വച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/India/
TikTok Ban: ആപ്പ് സ്റ്റോറുകളിൽ നിന്ന് ടിക് ടോക് പിൻവലിക്കാൻ ആപ്പിളിനും ഗൂഗിളിനും സർക്കാർ നിർദേശം