പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ ഇവയായിരുന്നു;
* യുദ്ധമല്ല, മറിച്ച് ബുദ്ധന്റെ സമാധാനത്തിന്റെ സന്ദേശം ലോകത്തിന് നൽകിയ രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് തീവ്രവാദത്തിനെതിരെ ഞങ്ങളുടെ ശബ്ദം ശക്തമായും ഗൗരവമായും ഉയരുന്നത്.
* ഒരു വശത്ത് പുനരുപയോഗിക്കാൻ കഴിയുന്ന 450 ജിഗാവാട്സ് ഊർജം എന്ന ലക്ഷ്യം നേടാൻ ശ്രമിക്കുന്നതിനൊപ്പം ഞങ്ങൾ അന്താരാഷ്ട്ര സൗരോർജ ബന്ധങ്ങൾക്ക് മുൻകൈയും എടുക്കുന്നു.
advertisement
* ഇവിടേക്ക് വരുന്ന സമയത്ത് യുഎന്നിന്റെ ഒരു ചുവരിൽ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള സന്ദേശം ശ്രദ്ധയിൽപ്പെട്ടു. ഇന്ത്യയെ പ്ലാസ്റ്റിക് മുക്ത രാജ്യമാക്കാനുള്ള ക്യാംപയിൻ ആരംഭിച്ച് കഴിഞ്ഞതായി നിങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ഈ സമ്മേളനത്തിൽ വെച്ച് അറിയിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു.
* ഒരു വികസ്വര രാജ്യം, വെറും അഞ്ച് വർഷത്തിനുള്ളിൽ 370 ദശലക്ഷത്തിലധികം ബാങ്ക് അക്കൗണ്ടുകൾ ദരിദ്രർക്കായി തുറക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക പദ്ധതി വിജയകരമായി നടത്തിയതിലൂടെ ലോകമെമ്പാടുമുള്ള ദരിദ്രരിൽ ആത്മവിശ്വാസം വളർത്തുന്നു.
* ഒരു വികസ്വര രാജ്യം, ക്ലീൻ ഇന്ത്യ മിഷനിലൂടെ ലോകത്തിലെ ഏറ്റവും വലിയ ശുചിത്വ ക്യാംപയിനും നടപ്പാക്കി. അഞ്ച് വർഷത്തിനുള്ളിൽ ജനങ്ങൾക്കായി 110 ദശലക്ഷത്തിലധികം ടോയ് ലെറ്റുകൾ നിർമ്മിച്ചു കൊണ്ട് ലോകത്തിനു തന്നെ പ്രചോദനമാകുന്നു.
* ഒരു വികസ്വര രാജ്യം, ജനങ്ങൾക്കായി ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഐഡന്റിഫിക്കേഷൻ പ്രോഗ്രാം ലോഞ്ച് ചെയ്തു. ബയോമെട്രിക് സംവിധാനത്തിലൂടെ ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നു.
* കാലാവസ്ഥാ വ്യതിയാനം പോലുള്ള ഗുരുതരമായ വെല്ലുവിളിയെ മറികടക്കണമെങ്കിൽ, ഇപ്പോൾ നമ്മൾ ചെയ്യുന്നത് മാത്രം പോരാ എന്ന് നാം അംഗീകരിക്കണം. സംസാരിക്കാനുള്ള സമയം കഴിഞ്ഞു. ഇനി പ്രവർത്തിക്കുകയാണ് വേണ്ടത്.
* ഓരോരുത്തരുടെയും വിശ്വാസത്തോടൊപ്പം, എല്ലാവരുടെയും വളർച്ചയ്ക്കായി കൂട്ടായ ശ്രമങ്ങൾ എന്ന ഞങ്ങളുടെ മുദ്രാവാക്യത്തിൽ നിന്ന് തന്നെ ഞങ്ങൾ പ്രചോദനം ഉൾക്കൊള്ളുന്നു. നമ്മുടെ ശ്രമങ്ങൾ സഹതാപത്തിന്റെ പ്രകടനമല്ല. കടമയിലും കർത്തവ്യ ബോധത്തിലുമാണ് പ്രചോദിതരായിരിക്കുന്നത്.
* പ്രയത്നം ഞങ്ങളുടേതാണ്. എന്നാൽ അതിന്റെ ഫലം ലോകമെമ്പാടുമുള്ള എല്ലാവർക്കും വേണ്ടിയുള്ളതാണ്. എന്റെ ഈ ബോധ്യം എല്ലാ ദിവസവും എനിക്ക് ഊർജം നൽകുന്നു. ഇന്ത്യയെ പോലെ വികസനത്തിനായി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന മറ്റ് രാജ്യങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ, അവരുടെ സ്വപ്നങ്ങളെക്കുറിച്ച് അറിയുമ്പോൾ, എന്റെ രാജ്യം വേഗത്തിൽ വികസിപ്പിക്കാനുള്ള എന്റെ ദൃഢനിശ്ചയം കൂടുതൽ ശക്തമാകും.
* മനുഷ്യരാശിക്കുവേണ്ടി, ലോകം ഭീകരതയ്ക്കെതിരെ ഒന്നിക്കണമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അത് തികച്ചും അനിവാര്യമാണ്.