യു എ ഇയിലെ മുഴുവൻ ആളുകളുടെയും പേരിൽ നരേന്ദ്ര മോദിക്കും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും സന്തോഷകരമായ ഒരു ഉത്സവം ആശംസിക്കുന്നെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സ്നേഹത്തിന്‍റെയും പ്രതീക്ഷയുടെയും പ്രകാശം നമ്മളിൽ എല്ലാവരിലും തിളങ്ങട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
യു എ ഇയിലെ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. #UAEDiwali എന്ന ഹാഷ് ടാഗോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ഏതായാലും യു എ ഇ പ്രധാനമന്ത്രിയുടെ അഭ്യർത്ഥന യു എ ഇയിലെ ഇന്ത്യൻ സമൂഹം ഏറ്റെടുത്തു. ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ കമന്‍റ് ബോക്സിൽ നിറയുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രവും കമന്‍റ് ബോക്സിൽ ഷെയ്ഖ് മുഹമ്മദിന് മറുപടിയായി പങ്കുവെച്ചിട്ടുണ്ട്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 07, 2018 6:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രധാനമന്ത്രി മോദിക്ക് ദീപാവലി ആശംസയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
