TRENDING:

Union Budget 2019: ആദായനികുതി പരിധി അഞ്ച് ലക്ഷമാക്കാൻ നിർദേശം; നടപ്പാക്കേണ്ടത് അടുത്ത സർക്കാർ

Last Updated:

Live Union Budget 2019 Updates | തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രഖ്യാപനങ്ങളും പദ്ധതികളുമാണ് ഇടക്കാല ബജറ്റിൽ ഉള്ളത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി : ആദായനികുതി പരിധി അഞ്ച് ലക്ഷമാക്കി ഉയർത്താൻ കേന്ദ്ര സർക്കാരിന്‍റെ ഇടക്കാല ബജറ്റിൽ നിർദേശം. എന്നാൽ ഇത് നടപ്പാക്കേണ്ടത് അടുത്ത സർക്കാരാണെന്നും ഇടക്കാല ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനവകുപ്പിന്‍റെ ചുമതലയുള്ള പിയൂഷ് ഗോയൽ പറഞ്ഞു. ഈ വർഷം നിലവിലെ പരിധി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നിർദേശം നടപ്പാകുന്നതോടെ മൂന്നുകോടിയോളം പേർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ഇതുൾപ്പടെ ഒട്ടനവധി ജനപ്രിയ പ്രഖ്യാപനങ്ങളുമായി തെരഞ്ഞെടുപ്പിനുമുമ്പുള്ള കേന്ദ്രസർക്കാരിന്‍റെ ഇടക്കാല ബജറ്റ് പാർലമെന്‍റിൽ അവതരിപ്പിച്ചത്. ആദായനികുതി റിട്ടേണുകൾ 24 മണിക്കൂറിനുള്ളിൽ നോക്കി റീഫണ്ട് നൽകുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. ചെറുകിട കർഷകർക്ക് 6000 രൂപ വാർഷിക സഹായം ലഭ്യമാക്കുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയെന്ന പദ്ധതിയാണ് പ്രഖ്യാപനത്തിൽ ശ്രദ്ധേയം.
advertisement

ധനകാര്യമന്ത്രാലയത്തിന്‍റെ ചുമതലയുള്ള മന്ത്രി പിയൂഷ് ഗോയൽ ആണ് പൊതുബജറ്റ് അവതരിപ്പിക്കുന്നത്. രാവിലെ പത്തരയോടെ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം ബജറ്റിന് അംഗീകാരം നൽകിയിരുന്നു. അതിനിടെ ബജറ്റ് ചോർന്നെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. കോൺഗ്രസ് വക്താവ് മനീഷ് തിവാരിയാണ് ആരോപണം ഉയന്നയിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തത്സമയ വിവരങ്ങൾ ചുവടെ

മലയാളം വാർത്തകൾ/ വാർത്ത/India/
Union Budget 2019: ആദായനികുതി പരിധി അഞ്ച് ലക്ഷമാക്കാൻ നിർദേശം; നടപ്പാക്കേണ്ടത് അടുത്ത സർക്കാർ