TRENDING:

കര്‍ഷകരുടെ അക്കൗണ്ടില്‍ പ്രതിവര്‍ഷം 6000 രൂപയെത്തും

Last Updated:

UNION BUDGET 2019 | രണ്ടും ഹെക്ടറോ അതില്‍ താഴെയോ കൃഷി ഭൂമിയുള്ളവർക്കാണ് പ്രതിവര്‍ഷം 6000 രൂപയുടെ ധന സഹായം ബാങ്ക് അക്കൗണ്ടിലൂടെ ലഭിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: കാര്‍ഷിക വിളകളുടെ വിലയിടിവില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ബജറ്റില്‍ ധനസഹായം പ്രഖ്യാപിച്ച് മന്ത്രി പീയുഷ് ഗോയല്‍. രണ്ടും ഹെക്ടറോ അതില്‍ താഴെയോ കൃഷി ഭൂമിയുള്ളവര്‍ക്ക് പ്രതിവര്‍ഷം 6000 രൂപയുടെ ധന സഹായം അവരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 12 കോടിയോളം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കമെന്നും മന്ത്രി വ്യക്തമാക്കി.
advertisement

കാര്‍ഷിക വിളകള്‍ക്ക് മതിയായ വില ലഭിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് മുടക്ക് മുതല്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്നും മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നും കേന്ദ്ര സര്‍ക്കാരാണ് ധനസഹായം ലഭ്യമാക്കുന്നത്.

LIVE: കർഷകർക്കായി പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുല്യമായ മൂന്നു ഗഡുക്കാളായാണ് പണം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇതിനുള്ള ചെലവ് പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കും. 12 കോടി കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന ഈ പദ്ധതിക്കായി 75000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കും. പദ്ധതിയുടെ ആദ്യ ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ വിതരണം ചെയ്യും. ഇതിനായി 20000 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
കര്‍ഷകരുടെ അക്കൗണ്ടില്‍ പ്രതിവര്‍ഷം 6000 രൂപയെത്തും