TRENDING:

ടോയിലറ്റിൽ ക്യാമറഓൺ ചെയ്ത മൊബൈൽ ഫോൺ; ബെംഗളൂരുവിലെ പ്രശസ്ത കോഫി ഔട്ട്ലെറ്റിലെ ജീവനക്കാരനെ പുറത്താക്കി

Last Updated:

ജീവനക്കാരനെ പിരിച്ചുവിട്ടതായും നിയമനടപടി ആരംഭിച്ചതായും തേർഡ് വേവ് കോഫി ചെയിൻ അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെംഗളൂരുവിലെ പ്രശസ്തമായ കഫേയിലെ ടോയിലറ്റില്‍ പോയ യുവതി കണ്ടത് ക്യാമറ ഓൺ ചെയ്തനിലയിൽ ഒളിപ്പിച്ച മൊബൈൽ ഫോൺ. ഡസ്റ്റ് ബിന്നിനുള്ളിൽ ടോയിലറ്റ് സീറ്റിനെ ചിത്രീകരിക്കുന്ന നിലയിൽ ഫ്ലൈറ്റ് മോഡിലായിരുന്നു ഫോൺ. രണ്ടുമണിക്കൂറായുള്ള ദൃശ്യങ്ങളാണ് ഫോണിൽ പകർത്തിയിരുന്നത്. തേർഡ് വേവ് കോഫിയുടെ ബെൽ റോഡിലെ ഔട്ട്ലെറ്റിൽ ഓഗസ്റ്റ് 10നാണ് സംഭവം.
(Image credit: @thirdwavecoffeeindia/Instagram)
(Image credit: @thirdwavecoffeeindia/Instagram)
advertisement

''ഡസ്റ്റ് ബിന്നിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണ്‍. ക്യാമറക്ക് വേണ്ടി ഡസ്റ്റ് ബിന്നിൽ ദ്വാരമുണ്ടാക്കിയിട്ടുണ്ടായിരുന്നു''- സംഭവത്തിന് സാക്ഷിയായ ബസുന്ധര സമൂഹമാധ്യമത്തിൽ കുറിച്ചു. കഫേയിലെ ഒരു ജീവനക്കാരന്റെ ഫോണായിരുന്നു അതെന്ന് പിന്നീട് കണ്ടെത്തി.

'വളരെ ഭയാനകമായ അനുഭവമായിരുന്നു. ഇനി മുതൽ ഉപയോഗിക്കുന്ന ഏത് വാഷ്‌റൂമിലും ഞാൻ ജാഗരൂകരായിരിക്കും, കഫേയുടെയോ റെസ്റ്റോറന്റിന്റെയോ ശൃംഖല എത്ര ജനപ്രിയമാണെങ്കിലും'- ബസുന്ധര കുറിച്ചു.

advertisement

അതേസമയം, ക്യാമറ കണ്ടെത്തിയ ഉടൻ തന്നെ ജീവനക്കാരനെ പിരിച്ചുവിട്ടതായും അയാൾക്കെതിരെ നിയമനടപടി ആരംഭിച്ചതായും തേർഡ് വേവ് കോഫി ചെയിൻ സോഷ്യൽ മീഡിയ വഴി അറിയിച്ചു. "ആരോപണ വിധേയനെ ഉടനടി പിരിച്ചുവിട്ടു. ഞങ്ങൾക്ക് കർശനമായ സീറോ ടോളറൻസ് നയമുണ്ട്, അദ്ദേഹത്തിനെതിരെ ആവശ്യമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഉചിതമായ നടപടിക്കായി ഞങ്ങൾ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് പ്രവർത്തിക്കും," അവർ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

Summary: A woman in Bengaluru found a smartphone hidden inside the dustbin of the toilet of a popular cafe in the city. The phone, kept on flight mode, was allegedly facing the toilet seat and had the "video recording on for about two hours".

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ടോയിലറ്റിൽ ക്യാമറഓൺ ചെയ്ത മൊബൈൽ ഫോൺ; ബെംഗളൂരുവിലെ പ്രശസ്ത കോഫി ഔട്ട്ലെറ്റിലെ ജീവനക്കാരനെ പുറത്താക്കി
Open in App
Home
Video
Impact Shorts
Web Stories