20 മിനിറ്റ് നീണ്ട പ്രസംഗത്തിൽ പാകിസ്ഥാന്റെ പേരെടുത്ത് പറയാതെയാണ് ഭീകരതയ്ക്കെതിരെ മോദി സംസാരിച്ചത്. സമാധാനം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് മോദി പറഞ്ഞു. യുദ്ധത്തിന്റെ കാലമല്ല ബുദ്ധന്റെ കാലമാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ മോദി കശ്മീർ വിഷയം പരാമർശിച്ചില്ല. സ്വാമി വിവേകാനന്ദൻ മുന്നോട്ടുവെച്ച ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഉദ്ധരിച്ചാണ് മോദി സംസാരിച്ചത്.
advertisement
ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ആവർത്തിച്ച മോദി നടപ്പിലാക്കാനിരിക്കുന്ന വികസനപ്രവർത്തനങ്ങളെക്കുറിച്ചും പൊതുസഭയിൽ സംസാരിച്ചു. എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമെന്ന മുദ്രാവാക്യം മോദി പൊതുസഭയിലും എടുത്തു പറഞ്ഞു. ഇന്ത്യയുടെ വികസനത്തിന്റെ കഥ മറ്റ് രാജ്യങ്ങൾക്ക് പ്രചോദനമാകുമെന്നും മോദി.
ആഗോള താപനത്തിനെതിരെയും കാലാവസ്ഥ വ്യതിയാനത്തിനെതിരെയും ഇന്ത്യ സ്വീകരിച്ച നടപടികളെ കുറിച്ചും മോദി സംസാരിച്ചു.ഇന്ത്യയെ പ്ലാസ്റ്റിക് മുക്ത രാജ്യമാക്കാൻ ക്യാംപയിൻ ആരംഭിക്കുമെന്ന് മോദി പൊതുസഭയെ അറിയിച്ചു.