TRENDING:

ഭീകരവാദം മാനവികതയ്ക്ക് ഭീഷണി; ഭീകരതയ്ക്കെതിരെ ലോക രാജ്യങ്ങൾ ഒന്നിക്കണമെന്ന് യുഎൻ പൊതുസഭയിൽ നരേന്ദ്ര മോദി

Last Updated:

20 മിനിറ്റ് നീണ്ട പ്രസംഗത്തിൽ പാകിസ്ഥാന്റെ പേരെടുത്ത് പറയാതെയാണ് ഭീകരതയ്ക്കെതിരെ മോദി സംസാരിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂയോർക്ക്: ഭീകരതയ്ക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന് യുഎൻ പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുസഭയുടെ 74ാം സെഷനിലാണ് മോദി ഇക്കാര്യം പറഞ്ഞത്. മാനവികതയ്ക്കു നേരെയുള്ള ഭീഷണിയാണ് ഭീകരവാദമെന്ന് മോദി പറഞ്ഞു. ആഗോളതലത്തിലെ ഏറ്റവും വലിയ വെല്ലുവിളിയും ഇതാണെന്ന് മോദി വ്യക്തമാക്കി.
advertisement

also read:'50 വര്‍ഷം കൊണ്ട് മാണി ഉണ്ടാക്കിയത് 5 വര്‍ഷം കൊണ്ട് ജോസ് കെ.മാണിയും ഭാര്യയും ചേര്‍ന്ന് കൈയ്യടക്കാമെന്ന് വിചാരിക്കരുത്': ഷോൺ

20 മിനിറ്റ് നീണ്ട പ്രസംഗത്തിൽ പാകിസ്ഥാന്റെ പേരെടുത്ത് പറയാതെയാണ് ഭീകരതയ്ക്കെതിരെ മോദി സംസാരിച്ചത്. സമാധാനം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് മോദി പറഞ്ഞു. യുദ്ധത്തിന്റെ കാലമല്ല ബുദ്ധന്റെ കാലമാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ മോദി കശ്മീർ വിഷയം പരാമർശിച്ചില്ല. സ്വാമി വിവേകാനന്ദൻ മുന്നോട്ടുവെച്ച ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഉദ്ധരിച്ചാണ് മോദി സംസാരിച്ചത്.

advertisement

ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ആവർത്തിച്ച മോദി നടപ്പിലാക്കാനിരിക്കുന്ന വികസനപ്രവർത്തനങ്ങളെക്കുറിച്ചും പൊതുസഭയിൽ സംസാരിച്ചു. എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമെന്ന മുദ്രാവാക്യം മോദി പൊതുസഭയിലും എടുത്തു പറഞ്ഞു. ഇന്ത്യയുടെ വികസനത്തിന്റെ കഥ മറ്റ് രാജ്യങ്ങൾക്ക് പ്രചോദനമാകുമെന്നും മോദി.

ആഗോള താപനത്തിനെതിരെയും കാലാവസ്ഥ വ്യതിയാനത്തിനെതിരെയും ഇന്ത്യ സ്വീകരിച്ച നടപടികളെ കുറിച്ചും മോദി സംസാരിച്ചു.ഇന്ത്യയെ പ്ലാസ്റ്റിക് മുക്ത രാജ്യമാക്കാൻ ക്യാംപയിൻ ആരംഭിക്കുമെന്ന് മോദി പൊതുസഭയെ അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഭീകരവാദം മാനവികതയ്ക്ക് ഭീഷണി; ഭീകരതയ്ക്കെതിരെ ലോക രാജ്യങ്ങൾ ഒന്നിക്കണമെന്ന് യുഎൻ പൊതുസഭയിൽ നരേന്ദ്ര മോദി